X

കോഴിക്കോടും തിരുവനന്തപുരത്തും കൊടും ചൂട്; താപസൂചിക പ്രസിദ്ധീകരിച്ച് ദുരന്ത നിവാരണ അതോറിറ്റി.

സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കുന്നതിനിടെ താപസൂചിക പ്രസിദ്ധീകരിച്ച് ദുരന്ത നിവാരണ അതോറിറ്റി. അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക .ഇതുപ്രകാരം കേരളത്തില്‍ കോഴിക്കോടും തിരുവനന്തപുരത്തും കൊടും ചൂടാണ് അനുഭവപ്പെടുന്നത്. കണ്ണൂർ ജില്ലയിലെ ചില മേഖലകളിലും കോട്ടയത്തും ചിലയിടങ്ങളില്‍ 54 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് അനുഭവപ്പെടുന്നതയാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ.ഇടുക്കിയും വയനാടും ഒഴികെയുള്ള എല്ലായിടത്തും താപ സൂചിക 40 നും 45നും ഇടയിലാണ്.

webdesk15: