X

കനത്ത മഴ; തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി

ചെന്നൈയില്‍ കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, പുതുക്കോട്ടൈ തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കി. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് ഈ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നത്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ നാഗപട്ടണം, തിരുവാരൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്നലെയും അവധി പ്രഖ്യാപിച്ചിരുന്നു.

webdesk14: