kerala

കനത്ത കാറ്റിലും മഴയിലും മരം വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

By webdesk14

April 04, 2023

അടൂര്‍ ചൂരക്കോട് കനത്ത മഴയിലും കാറ്റിലും മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. അടൂര്‍ നെല്ലിമുകള്‍ സ്വദേശി മനു മോഹനാണ് (32) മരിച്ചത്. ചൂരക്കോട് കളത്തട്ട് ജംഗ്ഷനിലായിരുന്നു അപകടം.

കനത്ത മഴയെ തുടര്‍ന്ന് അടൂരില്‍ പലയിടത്തും നാശനഷ്ടങ്ങള്‍ സംഭവിച്ചു. മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞുവീണാണ് നാശനഷ്ടം അധികവും സംഭവിച്ചത്. കനത്തമഴയ്ക്ക് പിന്നാലെ അടൂരില്‍ ആലിപ്പഴം വീഴ്ചയും ഉണ്ടായി.