X

സംസ്ഥാനത്ത് കനത്തമഴ തുടരും; ഞായറാഴ്ച്ചയോടെ ശക്തികുറയുമെന്നും അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ദിവസം കൂടി സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരും. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദ്ദവും ശാന്തസമുദ്രത്തില്‍ രൂപമെടുത്ത ചുഴലിക്കാറ്റുമാണ് സംസ്ഥാനത്താകെ കാറ്റിന്റെയും മഴയുടേയും ശക്തികൂട്ടിയതെന്നാണ് വിലയിരുത്തല്‍. വയനാട് അടക്കം വടക്കന്‍ ജില്ലകളില്‍ കഴിഞ്ഞ അഞ്ച് ദിവസമായി നിര്‍ത്താതെ മഴ പെയ്യുകയാണ്. അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പെങ്കിലും ഞായറാഴ്ചയോടെ ശക്തി കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അതേസമയം, ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാടും വടകരയിലും അടക്കം ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ അടക്കം രക്ഷാ പ്രവര്‍ത്തക സംഘങ്ങള്‍ക്ക് പോലും എത്തിച്ചേരാനാകാത്ത അവസ്ഥയുണ്ട്.

chandrika: