kerala

അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു; ഇന്ന് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By web desk 1

November 16, 2021

തിരുവനന്തപുരം: അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യത. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്ത് രൂപപ്പെട്ട പുതിയ ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാനാണ് സാധ്യത.

അതേസമയം കേരളത്തില്‍ നിന്ന് അകന്നു പോകുന്നതിനാല്‍ വലിയ തോതില്‍ ഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ നിലവിലെ മഴയുടെ ശക്തി നാളെയോടെ അവസാനിക്കാനാണ് സാധ്യത.

ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.