X

തെക്കന്‍ തമിഴ്‌നാട്ടില്‍ പെരുമഴ; നാലു ജില്ലകള്‍ക്ക് പൊതു അവധി; വന്ദേഭാരത് അടക്കം നിരവധി ട്രെയിനുകള്‍ റദ്ദാക്കി

തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയമുന്നറിയിപ്പ്. തേനി, ഡിണ്ടികല്‍, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയത്. ഇന്നും നാളെയും കനത്ത മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തൂത്തുക്കുടിയിലും തിരുനെല്‍വേലിയിലും താഴ്ന്നയിടങ്ങളില്‍ വെള്ളം കയറി.

ദുരിതബാധിത ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ദ്രുതകര്‍മ്മസേന രംഗത്തിറങ്ങിയിട്ടുണ്ട്. അതിശക്ത മഴയുടെ പശ്ചാത്തലത്തില്‍ നാലു ജില്ലകള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. വന്ദേഭാരത് അടക്കം 20 ട്രെയിനുകള്‍ റദ്ദാക്കി.

കനത്ത മഴയെ തുടര്‍ന്ന് നാല് ജില്ലകളില്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍, കോളേജുകള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ അടച്ചിടും.പാപനാശം, പെരുഞ്ഞാണി, പേച്ചുപാറ അണക്കെട്ടുകളില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതിനാല്‍ തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളില്‍ വെള്ളം പൊങ്ങി.

 

 

 

 

 

webdesk14: