X

മോദി നിലപാടുകളോട് എതിര്‍പ്പുണ്ടെങ്കില്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ബി.ജെ.പി അധ്യക്ഷന്റെ ആഹ്വാനം

ന്യൂഡല്‍ഹി: മോദിയുടെ നിലപാടുകളോട് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള ആഹ്വാനവുമായി ബിജെപി ബിഹാര്‍ അധ്യക്ഷന്‍ മംഗല്‍ പാണ്ഡെ.

നോട്ട് വിഷയത്തില്‍ മോദിയെ വിമര്‍ശിച്ച ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹയോടാണ് ബിജെപി അധ്യക്ഷന്റെ ആഹ്വാനം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകളോട് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ പോയി കോണ്‍ഗ്രസില്‍ ചേരാനാണ് ബിഹാര്‍ ബിജെപി അധ്യക്ഷന്‍ മംഗല്‍ പാണ്ഡെ മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹയോട് പറഞ്ഞത്.

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ വിമര്‍ശിച്ച് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ നേരത്തെ രംഗത്തെത്തിയിരുന്നു. മോദി സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ 93% ആളുകള്‍ പിന്തുണക്കുന്നു എന്ന മോദി ആപ്പ് സര്‍വേ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ശത്രുഘ്‌നന്‍ വിമര്‍ശവുമായി രംഗത്തെത്തിയത്. മൂഢന്മാരുടെ സ്വര്‍ഗത്തില്‍ ജീവിക്കാതെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കണമെന്നാണ് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചത്.
നിക്ഷിപ്ത താല്‍പര്യം മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൊബൈല്‍ ആപ്പ് സര്‍വെ.
നോട്ട് അസാധുവാക്കല്‍ ഉണ്ടാക്കിയിരിക്കുന്ന പ്രശ്‌നത്തിന്റെ ഉള്ളിലേക്കു കടന്നുചെല്ലണം.
രാജ്യത്തെ സാധാരണക്കാരായ അമ്മമാരും സഹോദരിമാരും വര്‍ഷങ്ങള്‍ കൊണ്ടുണ്ടാക്കിയ നിക്ഷേപങ്ങളെ ഒരിക്കലും കള്ളപ്പണവുമായി ബന്ധിപ്പിക്കാനാവില്ലെന്നുമാണ് ശത്രഘ്‌നന്‍ സിന്‍ഹ ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടത്.

chandrika: