X
    Categories: News

ക്ഷേത്ര ഭരണസമിതിയില്‍ രാഷ്ട്രീയക്കാര്‍ വേണ്ട; സിപിഎമ്മുകാരുടെ നിയമനം അസാധുവാക്കി

ക്ഷേത്ര ഭരണസമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള ഒറ്റപ്പാലം പൂക്കോട്ട് കാളികാവ് ക്ഷേത്ര ഭരണസമിതിയില്‍ സിപിഎം പ്രദേശികനേതാക്കളെ അംഗങ്ങളാക്കി തിരഞ്ഞെടുത്തതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ക്ഷേത്ര ബൈലോ പ്രകാരമുള്ള നിയമനങ്ങള്‍ നടത്താന്‍ പാടുള്ളുവെന്നും ക്ഷേത്ര ഭരണത്തില്‍ രാഷ്ട്രീയക്കാരെ നിയമിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവക്കുമെന്നും കോടതി വ്യക്തമാക്കി. പുക്കോട്ട് കാളികാവ് പാരമ്പര്യേതര ട്രസ്റ്റി നിയമനത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി കണ്ടെത്തി.

webdesk14: