X
    Categories: Newsworld

ഹിജാബ് പൊലീസ് യൂണിഫോമിന്റെ ഭാഗം; ചരിത്ര മാറ്റവുമായി ന്യൂസിലന്റ്

വെല്ലിങ്ടണ്‍: ന്യൂസിലാന്റില്‍ കൂടുതല്‍ മുസ്‌ലിംകളെ പൊലീസ് സേനയുടെ ഭാഗമാക്കാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹിജാബ് പൊലീസ് വേഷത്തില്‍ ഉള്‍പെടുത്തുന്നു. പൊലീസ് യൂണിഫോമിന്റെ ഭാഗമായി ഹിജാബിനെ പരിഗണിക്കുന്നതു വഴി മുസ്‌ലിംകളെ ഈ രംഗത്തെത്തിക്കാനാണ് പദ്ധതി. ഇസ്‌ലാമോഫോബിയ ചര്‍ച്ചകളില്‍ ഇടംപിടിക്കുന്ന നേരത്താണ് ന്യൂസിലാന്റിന്റെ ഈ നടപടിയെന്നത് ശ്രദ്ധേയമാണ്.

പുതുതായി പൊലീസ് സേനയില്‍ നിയമിതയായ സീന അലിയാണ് ആദ്യമായി ഹിജാബ് കൂടി ഉള്‍പെട്ട പൊലീസ് വേഷം ധരിക്കുക. രാജ്യത്തെ വൈവിധ്യം നിറഞ്ഞ സമൂഹത്തില്‍ കൂടുതല്‍ ഇഴുകിച്ചേര്‍ന്നു ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ നടപടി എന്ന് ഗവണ്മെന്റിന്റെ പ്രതിനിധി ബിബിസിയോട് പറഞ്ഞു.

ലണ്ടനിലെ മെട്രോപൊളിറ്റന്‍ പൊലീസ് സേന, സ്‌കോട്ടിഷ് പൊലീസ്, ഓസ്‌ട്രേലിയന്‍ പൊലീസ് എന്നിവയാണ് ഇപ്പോള്‍ തന്നെ ഈ ഒരു സംവിധാനം നിലവിലുള്ള ഇസ്‌ലാം ഇതര രാജ്യങ്ങള്‍. 2004 ല്‍ ഹിജാബ് അനുവദിച്ച ഓസ്‌ട്രേലിയന്‍ പൊലീസ് ആണ് ആദ്യമായി ഇങ്ങനെ ഒരു നടപടി എടുക്കുന്നത്.

 

 

web desk 1: