X
    Categories: indiaNews

ഹിന്ദി ഭാഷാ വിവാദം; അമിത് ഷായെ തള്ളി മോദി

ഹിന്ദി ഭാഷാ വിവാദത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് വിയോജിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി എല്ലാ ഭാഷയെയും ആദരവോടെ കാണുന്നുവെന്നും എല്ലാ ഭാഷയിലും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിഫലനമുണ്ടെന്നും മോദി പറഞ്ഞു.

ഭാഷ, സാംസ്‌കാരിക വൈവിധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജസ്ഥാനിലെ ജയ്പുരില്‍ നടക്കുന്ന ബിജെപി ദേശീയ ഭാരവാഹി യോഗത്തെ വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. വ്യത്യസ്ത സംസ്ഥാനക്കാര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലിഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട വാഗ്വാദങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. അമിത് ഷായുടെ പ്രസ്താവനക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ പ്രതിഷേധിച്ചിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും നാനാത്വത്തിനും എതിരായുള്ള നീക്കമാണിതെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു.

പ്രാദേശികഭാഷകള്‍ക്കു പകരമായി ഹിന്ദിയെ മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കുമെന്നായിരുന്നു തൃണമൂല്‍ നേതാവ് സൗഗത റോയ്‌യുടെ പ്രതികരണം.

web desk 3: