X

വീട്ടിലുണ്ടാക്കിയ കേക്കുകള്‍ വില്‍ക്കുക ഇനി അത്ര എളുപ്പമാകില്ല; പണി വരുന്നു

 

ലോക്ഡൗണ്‍ കൊണ്ടുണ്ടായ ഒരു നേട്ടം ആളുകളെല്ലാം പലവിധങ്ങളായ വിഭവങ്ങള്‍ ഉണ്ടാക്കി പരീക്ഷിച്ചു എന്നതാണ്. കേക്ക്, ബിരിയാണി, ബേക്കറികള്‍, ചായക്കടികള്‍ അങ്ങനെ തുടങ്ങി പല വിധങ്ങളായ ഭക്ഷ്യ വിഭവങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നവരും ഇഷ്ടം പോലെയുണ്ട്. കേക്കുകള്‍ വീട്ടില്‍ തയാറാക്കി സോഷ്യല്‍ മീഡിയയിലും മറ്റും പരസ്യം നല്‍കി ഓര്‍ഡറെടുത്ത് വില്‍ക്കുന്നവര്‍ നിരവധിയാണ്.

എന്നാല്‍ ഇനി വീട്ടിലുണ്ടാക്കിയ കേക്ക് വില്‍ക്കുന്ന പരിപാടി അത്ര എളുപ്പമാകില്ല. ഓര്‍ഡറെടുത്ത് വീട്ടില്‍ തയാറാക്കി വില്‍പന നടത്തുന്നവര്‍ക്കും ലൈസന്‍സും രജിസ്‌ട്രേഷനുമെല്ലാം വരാന്‍ പോവുകയാണ്. നിയമങ്ങള്‍ ലംഘിച്ചാല്‍ 50,000 രൂപ വരെ പിഴയും മൂന്ന് മാസം വരെ തടവുമാണ് ശിക്ഷ. ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പുറപ്പെടുവിച്ചത്.

ബേക്കറികള്‍, ചായക്കടകള്‍, ഹോട്ടലുകള്‍, സ്‌റ്റേഷനറി സ്‌റ്റോറുകള്‍, പലചരക്ക് വ്യാപാരികള്‍, അങ്കണവാടികള്‍, ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്‌കൂളുകള്‍, ഭക്ഷണം പാകം ചെയ്യുന്ന ആളുകള്‍, പലഹാരങ്ങള്‍ കൊണ്ടുനടന്ന് വില്‍പന നടത്തുന്നവര്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, കല്യാണ മണ്ഡപം നടത്തുന്നവര്‍, പച്ചക്കറി പഴക്കച്ചവടക്കാര്‍, മത്സ്യക്കച്ചവടക്കാര്‍, പെട്ടിക്കടക്കാര്‍ എന്നിവര്‍ക്കു പുറമെ ഹോം മെയ്ഡ് കേക്കുകള്‍ വില്‍ക്കുന്നവരും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമായി ചെയ്തിരിക്കണമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിക്കുന്നത്.

web desk 1: