X

‘അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടക്കരുത്’; സുപ്രീംകോടതി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്ത അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരേയും ജയിലിലടക്കരുതെന്ന് സുപ്രീംകോടതി. അവരവരുടെ സ്വന്തം വീടുകളില്‍ വീട്ടുതടങ്കലില്‍ മാത്രം വെക്കാനേ പാടുള്ളൂവെന്നും കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് സര്‍ക്കാരിന് നോട്ടീസ് അയക്കാനും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

ജയിലിലാക്കിയവരെ അവരുടെ വീടുകളില്‍ എത്തിക്കണം. അടുത്ത വാദം(വ്യാഴാഴ്ച്ച) കേള്‍ക്കുന്നതുവരെ ഈ ഓര്‍ഡര്‍ നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു. അറസ്റ്റ് ചെയ്ത് ഇവരെ പൂനയിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള പൊലീസ് നീക്കത്തിന് താത്ക്കാലിക തിരിച്ചടിയാണിത്. ഇതോടെ പൊലീസ് കസ്റ്റഡിയിലുള്ള ഇവരെ പൊലീസ് അവരുടെ വീടുകളില്‍ എത്തിക്കണം.

അറസ്റ്റിനെതിരെ റൊമിലാ ഥാപ്പര്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സെപ്റ്റംബര്‍ 5നകം മഹാരാഷ്ട്ര സര്‍ക്കാര്‍ മറുപടി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

chandrika: