X

ബുലന്ദ്ഷഹര്‍ കലാപം; നസീറുദ്ദീന്‍ ഷാക്കെതിരെ നടന്‍ അനുപം ഖേര്‍

ബുലന്ദ്ഷഹര്‍ കലാപത്തില്‍ പ്രതികരിച്ച നസിറുദ്ദീന്‍ ഷാക്കെതിരെ രൂക്ഷ വിമര്‍ശവുമായി നടന്‍ അനുപം ഖേര്‍ രംഗത്ത്. ഇപ്പോഴുള്ളതിനെക്കാള്‍ എത്ര കൂടുതല്‍ സ്വാതന്ത്ര്യമാണ് നസിറുദ്ദീന്‍ ഷായ്ക്ക് വേണ്ടതെന്ന് അനുപം ഖേര്‍ ചോദിച്ചു. പൊലീസുകാരന്റെ മരണത്തേക്കാള്‍ പശുവിന്റെ മരത്തിനാണ് ഇന്നത്തെ ഇന്ത്യയില്‍ പ്രാധാന്യമെന്നാണ് ബുലന്ദ്ഷഹര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സംഘ്പരിവാര്‍ ഭരണകൂടത്തിനെതിരെ നസീറുദ്ദീന്‍ ഷാ പ്രതികരിച്ചത്. ”ചിന്തിക്കുന്ന ഓരോ വ്യക്തിയ്ക്കും ദേഷ്യമാണ് തോന്നേണ്ടത്, ഭയമല്ല. ഇത് നമ്മുടെ വീടാണ്. ഇവിടെ നിന്നും നമ്മെ പുറത്താക്കാന്‍ ആര്‍ക്കാണ് ധൈര്യം?” നസീറുദ്ദീന്‍ ഷാ ചോദിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഷാക്കെതിരെ അനുപം ഖേര്‍ രംഗത്തെത്തിയത്.

രാജ്യത്ത് ഇപ്പോള്‍ സ്വാതന്ത്ര്യ നല്ലത് പോലെ ഉണ്ട്. നിങ്ങള്‍ക്ക് സൈന്യത്തെ ചീത്ത വിളിക്കാനും, വ്യോമസേനാ തലവനെ മോശം പറയാനും, സൈന്യത്തിന് നേരെ കല്ലെറിയാനുമൊക്കെ ഇപ്പോള്‍ സ്വാതന്ത്ര്യം ഉണ്ട്. ഒരു രാജ്യത്ത് ഇതിലും കൂടുതല്‍ എന്ത് സ്വാതന്ത്ര്യമാണ് നിങ്ങള്‍ക്ക് വേണ്ടത്?തനിക്ക് തോന്നിയത് പോലെയാണ് അദ്ദേഹം പറഞ്ഞത്. അതിന്റെ അര്‍ത്ഥം സത്യമാണെന്നല്ല-അനുപം ഖേര്‍ പറഞ്ഞു.

അതേസമയം സംഘപരിവാറുമായി ബന്ധം പുലര്‍ത്തുന്ന അനുപം ഖേര്‍ ബിജെപിയുടെ രാഷ്്ടീയ ഇടപടലിനെ തുടര്‍ന്ന് വിവാദത്തിലായ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മായിരുന്നു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ കേന്ദ്ര കഥാപാത്രമാക്കി ഇറങ്ങുന്ന സിനിമയില്‍ നായകനായി അഭിനയിക്കുകയാണ് അനുപം ഖേര്‍ ഇപ്പോള്‍. ദ ആക്‌സിഡന്റ് പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയാണ് റിലീസിന് ഒരുങ്ങുകയാണ്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിങിന്റെ ആസ്പദമാക്കി വമര്‍ശന രീതിയിലാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ.

ബുലന്ദ്ഷഹര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതികരിച്ചതിന് നസീറുദ്ദീന്‍ ഷാക്കെതിരായി ഉയര്‍ന്ന സംഘപരിവാര്‍ ഭീഷണി ലോക മാധ്യമങ്ങില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ്
ആര്‍.എസ്.എസുമായി ബന്ധം പുലര്‍ത്തുന്ന നടന്റെ പ്രതികരണം.

ഇന്നത്തെ ഇന്ത്യയിലെ കുട്ടികളെ കുറിച്ച് തനിക്ക് ആശങ്ക ഉണ്ടെന്നും എപ്പോള്‍ വേണമെങ്കിലും അക്രമാസക്തരായ ഒരു ആള്‍ക്കൂട്ടം എന്റെ കുട്ടികളെ വളഞ്ഞ് നീ ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ചോദിക്കാവുന്ന അവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളതെന്നും ബുലന്ദ്ഷഹര്‍ കലാപത്തെക്കുറിച്ച് നസീറുദ്ദീന്‍ ഷാ പറഞ്ഞത്. ഭരണകൂട നിലപാടുകളെ വിമര്‍ശിച്ച് നസീറുദ്ദീന്‍ ഷാ, ഒരു പൊലീസുദ്യോഗസ്ഥന്റെ കൊലപാതകത്തേക്കാള്‍ പ്രാധാന്യം ഒരു പശുവിന്റെ ജീവന് കൊടുത്തത് നമ്മള്‍ കണ്ടതാണെന്നും വ്യക്തമാക്കി. നിയമം കയ്യിലെടുത്താലും ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യമാണ് അക്രമികള്‍ക്കുള്ളതെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. ബുലന്ദ്ശഹര്‍ കലാപത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിനെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തെ പരാമര്‍ശിച്ചായിരുന്നു നസീറുദ്ദീന്‍ ഷായുടെ പ്രതികരണം.
ഇന്ത്യന്‍ സമൂഹത്തില്‍ ഗുരുതരമായ ഒരു വിഷം കലര്‍ന്നിരിക്കുകയാണെന്നും ഇതിനെ തിരിച്ചുപിടിച്ച് കുപ്പിയിലാക്കുകയെന്നത് വളരെ ശ്രമകരമായ ജോലിയാണെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ഇന്ത്യയിലാണ് തന്റെ കുട്ടികള്‍ വളര്‍ന്നുവരുന്നതെന്നതില്‍ താന്‍ ഇപ്പോള്‍ ഭയപ്പെടുകയാണെന്നും നസീറുദ്ദീന്‍ ഷാ പറഞ്ഞു. നിങ്ങള്‍ ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ചോദിക്കുന്ന ഒരു കൂട്ടം ആക്രമാസക്തരായ ആള്‍ക്കൂട്ടത്തിന് നടുവിലാണ് അവര്‍ ജീവിക്കുന്നതെന്നതാണ് തന്നെ ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ ഹിന്ദുവാണോ മുസ്ലിമാണോ എന്ന ചോദ്യത്തിന് തന്റെ മക്കള്‍ക്ക് ഒരു ഉത്തരം നല്‍കാനാവില്ലെന്നും തങ്ങള്‍ അവര്‍ക്ക് അത്തരത്തിലൊരു മതമോ മതവിദ്യാഭ്യാസമോ നല്‍കിയിട്ടില്ല.
ഞാന്‍ വളരെ ദേഷ്യത്തിലാണെന്നും ശരിയില്‍ വിശ്വസിക്കുന്ന ഓരോ മനുഷ്യനും ഈ അവസരത്തില്‍ ദേഷ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇതേ തുടര്‍ന്ന് നസീറുദ്ദീന്‍ ഷാക്കെതിരെ സംഘപരിവാര്‍ അടക്കമുള്ള നിരവധി പേര്‍ രംഗത്ത് വന്നത്.  ഹിന്ദുത്വ സംഘടനയായ നവനിര്‍മ്മാണ്‍ സേനയുടെ നേതാവ് നസീറുദ്ദീന്‍ ഷായ്ക്ക് പാകിസ്താനിലേയ്ക്കുള്ള വിമാന ടിക്കറ്റ് എടുക്കുകയും നസീറുദ്ദീന്‍ ഷാ പാകിസ്താന്‍ ഏജന്റിനെ പോലെയാണ് പെരുമാറുന്നത് എന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. അജ്മീര്‍ സാഹിത്യോത്സവത്തില്‍ നസീറുദ്ദീന്‍ ഷാ പങ്കെടുക്കാനിരുന്ന പരിപാടി യുവമോര്‍ച്ച പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.

chandrika: