X

‘അക്കൗണ്ട് ഫ്രീസ് ചെയ്താല്‍ ആളുകള്‍ എങ്ങനെ ജീവിക്കും’ ; അക്കൗണ്ട് മരവിപ്പിക്കലില്‍ ഇടപെട്ട് ഹൈക്കോടതി

അക്കൗണ്ട് മരവിപ്പിക്കലില്‍ ഇടപെട്ട് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. അക്കൗണ്ട് ഫ്രീസ് ചെയ്താല്‍ ആളുകള്‍ എങ്ങനെ ജീവിക്കുമെന്ന് ജസ്റ്റിസ് വിജു എബ്രാഹാം ചോദിച്ചു. അക്കൗണ്ട് ഫ്രീസ് ആയവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍.

റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു. സിആര്‍പിസി 102 പ്രകാരമല്ലാതെ എങ്ങനെയാണ് ഇത്തരത്തില്‍ അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യാന്‍ കഴിയുന്നതെന്നും കോടതി ചോദിച്ചു. അതിനാല്‍ ഇക്കാര്യത്തില്‍ കൃത്യമായ പരിശോധന വേണമെന്നും കോടതി നിര്‍ദേശിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധിയാളുകള്‍ക്ക് ബാങ്ക് അക്കൗണ്ട് ഫ്രീസ് ആവുകയും പണം നഷ്ടമാവുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതിനിടെ ആലപ്പുഴക്ക് പിന്നാലെ കണ്ണൂരിലും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍ നടപടിയില്‍ നിന്ന് ഫെഡറല്‍ ബാങ്ക് പിന്മാറിയത് സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാത്ത കേസുകള്‍ ചൂണ്ടിക്കാട്ടി ആളുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന ബാങ്ക് നടപടി ചട്ടപ്രകാരമല്ലെന്ന് വ്യക്തമാവുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

webdesk13: