X

മുനമ്പം മനുഷ്യക്കടത്ത്: ബോട്ടിലുള്ളത് 80 പേരെന്ന് പൊലീസ്

കൊച്ചി: മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയവരുടെ പട്ടിക പൊലീസ് തയ്യാറാക്കി. 80 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ആറ് ദിവസം പ്രായമുള്ള നവജാതശിശു അടക്കം 22 കുട്ടികള്‍ സംഘത്തിലുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ശ്രീലങ്കന്‍ അഭയാര്‍ത്ഥി കുടുംബങ്ങളും തമിഴ് നാട്ടുകാരുമാണ് പട്ടികയിലുള്ളത്.

കസ്റ്റഡിയില്‍ ഉള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആളുകളെ തിരിച്ചറിഞ്ഞത്. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കിയാണ് ഇവര്‍ കടന്നതെന്നാണ് പൊലീസിന്റെ നിഗമനം. നേരെത്തെ പോയവര്‍ ഓസ്ട്രേലിയയില്‍ ജോബ് പെര്‍മിറ്റ് നേടിയിട്ടുണ്ടെന്ന് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

മനുഷ്യക്കടത്തിന് പിന്നിലുള്ള ശ്രീകാന്തനും സെല്‍വനുമടക്കമുള്ള പത്ത് ഇടനിലക്കാരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ ഏകോപിപ്പിച്ചതില്‍ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രഭുവിനെ അറസ്റ്റ് ചെയ്യും. ബോട്ടില്‍ കയറി ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ പരാജയപ്പെട്ട പ്രഭുവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

chandrika: