X

കുഞ്ഞിന്റെ മൂത്രം ദേഹത്തായാതിന് ഭര്‍തൃ പീഡനം: യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം; ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം സ്വദേശി അര്‍ഷാദ് അലിയാണ് അറസ്റ്റിലായത്. കുഞ്ഞിന്റെ മൂത്രം ദേഹത്താകുന്നുവെന്ന് പറഞ്ഞായിരുന്നു ഭാര്യയെ പീഡിപ്പിച്ചിരുന്നത്. ഇക്കാരമത്താല്‍ സഹ്‌വാനയെ അര്‍ഷാദ് പതിവായി മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം വൈകിട്ട് മരിച്ചു. ആത്മഹത്യാ പ്രേരണാകുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് അര്‍ഷാദിനെതിരെ ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു.

വിവാഹത്തിന് ശേഷം ആദ്യം സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. കുഞ്ഞുണ്ടായശേഷം കുഞ്ഞിന്റെ മൂത്രം ദേഹത്താകുന്നു എന്നു പറഞ്ഞു പീഡനമായി. മാനസികമായും ശാരീരകമായും തകര്‍ന്ന അവസ്ഥയിലായിരുന്നു സഹ്‌വായെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് മര്‍ദിക്കുന്നതായി സഫ്‌വാന വീട്ടുകാരെ അറിയിച്ചിരുന്നു.

webdesk13: