X

ബാബരിയില്‍ വിധി പറഞ്ഞ ജസ്റ്റിസ് ആന്ധ്രാപ്രദേശ് ഗവര്‍ണര്‍: 13 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍

വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഉത്തരവ്. മഹാരാഷ്ട്ര, ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങീ 13 സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്.

ബാബരി കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.അബ്ദുല്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ചു. 2023 ജനുവരി നാലിനാണ് അദ്ദേഹം സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചത്. മുത്തലാഖ്, നോട്ട് നിരോധനം തുടങ്ങി പ്രാധാന്യമര്‍ഹിക്കുന്ന പല കേസുകളിലും വിധി പറഞ്ഞ സുപ്രീംകോടതി ബെഞ്ചില്‍ ജസ്റ്റിസ് അബ്ദുല്‍ നസീറുണ്ടായിരുന്നു.

അതേ സമയം രണ്ടു ഗവര്‍ണര്‍മാര്‍ രാജിവെച്ചു. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയും ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ രാധാകൃഷ്ണന്‍ മാത്തൂരിയുമാണ് രാജിവെച്ചത്. ഇരുവരുടെയും രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു സ്വീകരിച്ചു.

പുതിയ നിയമനങ്ങളുടെ പട്ടിക

1 അരുണാചല്‍പ്രദേശ് ലെഫ്റ്റനന്റ് ജനറല്‍ കൈവല്യ ത്രിവിക്രം പര്‍നായിക്, പിവിഎസ്എം, യുവൈഎസ്എം, വൈഎസ്എം (റിട്ടയേഡ്)

2 സിക്കിം ലക്ഷ്മണ്‍ പ്രസാദ് ആചാര്യ

3 ജാര്‍ഖണ്ഡ് സി പി രാധാകൃഷ്ണന്‍

4 ഹിമാചല്‍ പ്രദേശ് ശിവ് പ്രതാപ് ശുക്ല

5 അസം ഗുലാബ് ചന്ദ് കതാരിയ

6 ആന്ധ്രാപ്രദേശ് ജസ്റ്റിസ് (റിട്ട.) എസ്. അബ്ദുള്‍ നസീര്‍

7 ഛത്തീസ്ഗഡ് ബിശ്വ ഭൂഷണ്‍ ഹരിചന്ദന്‍ (മുന്‍ ആന്ധ്രാ ഗവര്‍ണര്‍)

8 മണിപ്പൂര്‍ സുശ്രീ അനുസൂയ യുക്യെ (മുന്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍)

9 നാഗാലാന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ (മുന്‍ മണിപ്പൂര്‍ ഗവര്‍ണര്‍)

10 മേഘാലയംഫാഗു ചൗഹാന്‍ (മുന്‍ ബിഹാര്‍ ഗവര്‍ണര്‍)

11 ബിഹാര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍(മുന്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍)

12 മഹാരാഷ്ട്ര രമേഷ് ബായിസ്(മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍)

13 ലഡാക്ക് ബ്രിഗ്. (ഡോ.) ബി.ഡി മിശ്ര (റിട്ട.), (മുന്‍ അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍)

webdesk13: