X
    Categories: FootballSports

ഐലീഗ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്; ആദ്യ മത്സരത്തില്‍ ഗോകുലം കേരള ചെന്നൈയ്‌ക്കെതിരെ

കൊല്‍ക്കത്ത: ഐലീഗ് ഫുട്‌ബോളിന് ഇ്ന്ന് കൊല്‍ക്കത്തയില്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഗോകുലം കേരള എഫ് സി ചെന്നൈ സിറ്റി എഫ് സിയെ നേരിടും. കൊല്‍ക്കത്തയ്ക്ക് അടുത്തുള്ള കല്യാണി സ്‌റ്റേഡിയത്തില്‍ രാത്രി ഏഴ്മണിക്കാണ് മത്സരം.

ഐലീഗില്‍ കേരളത്തില്‍ നിന്നുള്ള ഏക ക്ലബായ ഗോകുലം ടീമില്‍ ഇത്തവണ 11 മലയാളികളാണ് സ്ഥാനം പിടിച്ചത്. നാല് വിദേശ താരങ്ങളും ടീമിലുണ്ട്. ഗോകുലം റിസര്‍വ് ടീമില്‍ നിന്നും നാല് മലയാളികള്‍ ആണ് ഈ പ്രാവശ്യം സീനിയര്‍ ടീമില്‍ എത്തിയത്.

ഗോകുലം ഐ എഫ് എ ഷീല്‍ഡ് മത്സരങ്ങള്‍ക്ക് വേണ്ടി ഒരു മാസം മുന്നേ കൊല്‍ക്കത്തയില്‍ എത്തിയിരുന്നു. ഐ എഫ് എ ഷീല്‍ഡിനു ശേഷം ടീം കൊല്‍ക്കത്തയില്‍ തന്നെ പരിശീലനം തുടര്‍ന്നു. കോവിഡ് കാരണം രണ്ടു ഘട്ടങ്ങള്‍ ആയിട്ടാണ് ഈ പ്രാവശ്യം കളി നടക്കുന്നത്.
ആദ്യ ഘട്ടത്തില്‍ എല്ലാ ടീമുകളും തമ്മില്‍ കളിക്കും. അതില്‍ ആദ്യ സ്ഥാനത്തു വരുന്ന ആറു ടീമുകള്‍ രണ്ടാം ഘട്ടത്തില്‍ ഐ ലീഗ് കപ്പിന് വേണ്ടി കളിക്കും. ഭാക്കിയുള്ള അഞ്ചു ടീമുകള്‍ തമ്മില്‍ കളിച്ചു അതില്‍ ഏറ്റവും കുറവ് പോയിന്റ് നേടുന്ന ടീം റെലിഗെറ്റ് ആകും. വണ്‍ സ്‌പോര്‍ട്‌സ് ചാനലില്‍ കളി തത്സമയ സംപ്രേഷണം ചെയ്യും.

ഗോകുലം ടീം ലിസ്റ്റ്

ഗോള്‍കീപ്പര്‍സ്: സി കെ ഉബൈദ്, വിഘ്‌നേശ്വരന്‍ ഭാസ്‌കരന്‍, പി എ അജ്മല്‍

ഡിഫെന്‍ഡേര്‍സ്: അലക്‌സ് സാജി, ദീപക് ദേവരാണി, മുഹമ്മദ് ജാസിം, ജസ്റ്റിന്‍ ജോര്‍ജ്, നവോച്ച സിംഗ്, സോഡിങ്‌ലിയാന, സെബാസ്റ്റ്യന്‍, മുഹമ്മദ് അവാല്‍ (ക്യാപ്റ്റന്‍)

മിഡ്ഫീല്‍ഡര്‍സ്: മുഹമ്മദ് റാഷിദ്, ഷിബില്‍ മുഹമ്മദ്, മുത്തു ഇരുളാണ്ടി മായാകണ്ണന്‍, സല്‍മാന്‍ കെ, വിന്‍സി ബാരെറ്റോ, താഹിര്‍ സമാന്‍, എം സ് ജിതിന്‍.

ഫോവേഡ്‌സ്: എമില്‍ ബെന്നി, ഫിലിപ്പ് അഡ്ജ, ഡെന്നിസ് ആഗ്യരെ, റൊണാള്‍ഡ് സിംഗ്, ലാല്‍റോമാവിയ

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: