X

അപകീര്‍ത്തികരമായ കമന്റ് ബി.എന്‍. ഹസ്‌കറിനെതിരെ സ്വപ്‌ന സുരേഷിന്റെ വക്കീല്‍ നോട്ടീസ്

ചാനല്‍ ചര്‍ച്ചയില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് സി.പി.എം സഹയാത്രികന്‍ ബി.എന്‍ ഹസ്‌കറിനെതിരെ സ്വപ്‌ന സുരേഷിന്റെ വക്കീല്‍ നോട്ടീസ്. ഒരാഴ്ചക്കകം പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഫെയ്‌സ്ബുക് കുറിപ്പില്‍ പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടറി എ.വി ഗോവിന്ദന്‍ തന്നോട് ആവശ്യപ്പെട്ടതുപോലെ നഷ്ടപരിഹാരമായി പണം വേണ്ട. മാപ്പ് പറയുന്നതുവരെ നിയമപരമായി പോരാടും.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എനിക്കെതിരെ പറയുന്ന അസംബന്ധപരവും അപകീര്‍ത്തിപരവുമായ കമെന്റുകള്‍ ഞാന്‍ സഹിക്കാറില്ല. ഞാന്‍ നിയമപരമായി അതിനെതിരെ പ്രതികരിക്കുകയും അത് ഒരു യുക്തിസാഹമായി അവസാനിക്കുന്നത് വരെ പോരാടുകയും ചെയ്യും.

എനിക്കെതിരെ നിന്ദ്യവും അപകീര്‍ത്തിപരവുമായ കമന്റുകള്‍ പറഞ്ഞ ടീ.വിയില്‍ സി.പി.എമ്മിന്റെ പ്രതിനിധിയായി വരുന്ന ബി.എന്‍. ഹസ്‌കറിനെതിരെ ഞാന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളില്‍ കമന്റ് പിന്‍വലിച്ചു നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്‌കറിനെതിരെ ഞാന്‍ കോടതിയില്‍ കേസ് കൊടുക്കും.

ഗോവിന്ദന്‍ എന്നോട് ചോദിച്ചത് പോലെ എനിക്ക് ഹസ്‌കറിന്റെ കാശൊന്നും വേണ്ട. പക്ഷേ ഹസ്‌കറിന് ഒരു കാര്യം ഞാന്‍ ഉറപ്പ് തരാം. ഇത് ഒരു നോട്ടീസിന് വേണ്ടിയുള്ള നോട്ടീസ് അല്ല. ഇത് അവസാനം വരെ ഞാന്‍ വിടാന്‍ പോകുന്നില്ല. ഇത് രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗത്വം എന്ന് വെച്ചാല്‍ ആരെയും അധിക്ഷേപിക്കാനും അപമാനിക്കാനും ഉള്ള ലൈസന്‍സ് ആണെന്ന് കരുതുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് മാത്രം.

webdesk14: