X

ഇഭ, അണ്ടര്‍ 17 വനിതാ ലോകകപ്പിന്റെ ഭാഗ്യചിഹ്നം

കൊച്ചി: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പിന്റെ ഔദ്യോഗിക ടൂര്‍ണമെന്റ് ചിഹ്നം അനാവരണം ചെയ്തു. ഇഭ എന്ന പേരില്‍ അറിയപ്പെടുന്ന ഏഷ്യാറ്റിക് സിംഹമായിരിക്കും ടൂര്‍ണമെന്റിന്റെ മുദ്ര. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പിന് മുന്നോടിയായി, ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള യുവ ആരാധകര്‍ക്ക് ആസ്വദിക്കാനും സംവദിക്കുന്നതിനും, വളരെ രസകരവും പ്രചോദനകരവുമായ കഥാപാത്രമായിരിക്കും ഇഭയെന്ന് ‘ഭാഗ്യചിഹ്ന അനാവരണത്തെ കുറിച്ച് സംസാരിക്കവെ ഫിഫ ചീഫ് വനിതാ ഫുട്‌ബോള്‍ ഓഫീസര്‍ സറായി ബാരെമന്‍ പറഞ്ഞു.

2022 വനിതാ ഫുട്‌ബോളിന് വളരെ പ്രധാനപ്പെട്ട വര്‍ഷമാണ്, 2023ല്‍ ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായി ഫിഫ വനിതാ ലോകകപ്പ് ആരംഭിക്കുന്നതിന് ഒമ്പത് മാസം മുമ്പ്, ഭാവിയിലെ താരങ്ങള്‍ അവരുടെ കഴിവുകള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കും-സറായി ബാരെമന്‍ കൂട്ടിച്ചേര്‍ത്തു. 2022 ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് ഇന്ത്യയില്‍ ഫിഫ അണ്ടര്‍-17 വനിത ലോകകപ്പിന്റെ അടുത്ത പതിപ്പ് നടക്കുക.

 

web desk 3: