X

ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി

തിരുവനന്തപുരം: ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി. പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

കഴിഞ്ഞ ദിവസമാണ് കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സെര്‍ട്ടിഫിക്കേറ്റ് എക്‌സാമിനേഷന്‍സ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചുകൊണ്ട് ഉത്തരവിറക്കിയത്. എന്നാല്‍ നിലവില്‍ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളുടെ ആരോഗ്യവും സുരക്ഷയുമാണ് പ്രധാനമെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. 12ാം ക്ലാസ് പരീക്ഷകള്‍ പിന്നീട് നടത്തും. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാതിരിക്കുകയോ ഓഫ്‌ലൈനായി പിന്നീട് പരീക്ഷ എഴുതുകയോ ചെയ്യാം.

 

web desk 3: