X

പതാക കത്തിച്ചു കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ശ്രമം തിരിച്ചറിയുക : എംഎസ്എഫ്

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ എം എസ് എഫ് പതാക കത്തിച്ചു കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ തിരിച്ചറിയണമെന്ന് എം എസ് എഫ്‌സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ജനറല്‍ സെക്രട്ടറി എം പി നവാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. പേരാമ്പ്ര സില്‍വര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ ഉപയോഗിച്ച പതാക പാകിസ്ഥാന്‍ പതാകയാണ് എന്ന് പറഞ്ഞുകൊണ്ട് വ്യാജപ്രചരണങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംഘപരിവാര്‍ നേതൃത്വത്തില്‍ നടപ്പിലാക്കുകയായിരുന്നു .

കേരളത്തിലെ മാധ്യമങ്ങളും വസ്തുത മനസിലാക്കിയ ദേശീയ മാധ്യമങ്ങളും സത്യാവസ്ഥ പ്രചരിപ്പിച്ചപ്പോള്‍ വീണ്ടും സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനു വേണ്ടി ആണ് സംഘപരിവാര്‍ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ എം എസ് എഫ് പതാക കത്തിച്ചത് .സമൂഹത്തില്‍ എങ്ങനെ കലാപം സൃഷ്ടിക്കാം എന്ന് ഗവേഷണം നടത്തുന്ന ഈ ജീര്‍ണ്ണ മനസ്ഥിതി യുള്ളവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം.

സ്വാതന്ത്ര്യസമരം ഒറ്റുകൊടുക്കാന്‍ നേതൃത്വം നല്‍കിയവരുടെ പിന്‍മുറക്കാര്‍ ഞങ്ങളെ രാജ്യ സ്‌നേഹം പഠിപ്പിക്കേണ്ടതില്ല ഇത്തരക്കാരുടെ കപട ദേശീയത ജനം തിരിച്ചറിയും മറ്റു പല സംസ്ഥാനങ്ങളിലും കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ആര്‍എസ്എസ് നടത്തിയ നീക്കങ്ങള്‍ക്കു സമാനമാവുന്ന രൂപത്തില്‍ കേരളത്തിലും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട് . ഇത്തരം സംഘപരിവാര്‍ ശ്രമങ്ങളെ എക്കാലത്തും ചെറുത്തു തോല്‍പിച്ച മലയാളക്കരയില്‍ വ്യാജ പ്രചാരണങ്ങള്‍ വിലപോവില്ലെന്നും എം എസ് എഫ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകും നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.ഇതിനിടയില്‍ സംഘപരിവാര്‍ ആരോപണം ഏറ്റെടുത്ത് പ്രസ്താവനയിറക്കിയ എസ്.എഫ്.ഐ നേതൃത്വം രാഷ്ട്രീയ ദുഷ്ടലാക്കോടെ അവസരം മുതലെടുക്കുകയാണ്. അനാവശ്യമായ പ്രസ്താവന പിന്‍വലിക്കാന്‍ എസ്.എഫ്.ഐ തയ്യാറാവണമെന്നും എം എസ് എഫ് നേതാക്കള്‍
ആവിശ്യപ്പെട്ടു.

web desk 3: