X

ഇടുക്കിയില്‍ പതിനാലുകാരി പ്രസവിച്ചു; ബന്ധുവിനെതിരെ കേസ്

ഇടുക്കി: അടിമാലിയില്‍ പതിനാല് വയസുകാരിയെ പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കി. അടിമാലി താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്. ബന്ധുവിന്റെ പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. സംഭവത്തില്‍ രാജാക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധുവിനെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും സംരക്ഷണം ജില്ലാ ശിശുസംരക്ഷണ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ഏറ്റെടുത്തു.

web desk 1: