X

മോന്‍സന്റെ വീട്ടിലെ ആനക്കൊമ്പ് ഒട്ടകത്തിന്റെ എല്ലുകൊണ്ട് നിര്‍മിച്ചതെന്ന് വനംവകുപ്പ്

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലുള്ള ആനക്കൊമ്പ് വ്യാജം. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഒട്ടകത്തിന്റെ എല്ലുകള്‍ ഉപയോഗിച്ചാണ് ആനക്കൊമ്പ് നിര്‍മിച്ചതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമാവുന്നത്. ആനക്കൊമ്പ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിലേക്ക് അയച്ച് പരിശോധിക്കുമെന്ന് വനംവകുപ്പ് അറിയിക്കുന്നു. ഇതോടെ കൂടുതല്‍ വ്യക്തത വരും.

മോന്‍സന്റെ വീട്ടിലെ ശില്‍പങ്ങളൊന്നും ചന്ദനത്തില്‍ തീര്‍ത്തതല്ലെന്നും വനംവകുപ്പ് പറഞ്ഞു. വീട്ടില്‍ നിന്ന് ശംഖുകളും കണ്ടെത്തിയിട്ടുണ്ട്. ഇവയും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിലേക്ക് അയക്കും.

കോടനാട് നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് മോന്‍സന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച്, മോട്ടോര്‍ വാഹനവകുപ്പ് എന്നിവയും മോന്‍സന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. മോന്‍സന്റെ വീട്ടിലെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, നികുതി സംബന്ധമായ രേഖകള്‍, നമ്പര്‍ എന്നിവ പരിശോധിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് വീട്ടിലെത്തി പരിശോധന നടത്തിയത്.

web desk 1: