X

ഇടുക്കി ഡാമിലേക്ക് ശക്തമായ നീരൊഴുക്ക്; ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്

കട്ടപ്പന: ഇടുക്കി ജലസംഭരണിയില്‍ ഒരടികൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദിവസവും ഒരു അടിവീതം ഉയരുന്നുണ്ട്. ബുധനാഴ്ച 2371.22 അടിയാണ് ജലനിരപ്പ്. 2372.58 അടിയില്‍ എത്തുമ്പോഴാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കുക.

മുന്‍വര്‍ഷം ഇതേസമയം 2333.62 അടിയായിരുന്നു ജലനിരപ്പ്. 37.6 അടിയുടെ വര്‍ധന. പരമാവധി സംഭരണ ശേഷി 2403 അടിയാണ്. ജലനിരപ്പ് 2378.58 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും.

2379.58 അടി എത്തുമ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. ജലനിരപ്പ് ഉയരാതിരിക്കാന്‍ മൂലമറ്റത്ത് ഉല്‍പ്പാദനം ഉയര്‍ത്തി. 16.698 ദശലക്ഷം യൂണിറ്റാണ് ഉല്‍പാദനം. വൈദ്യുതി നിലയത്തിന്റെ പരമാവധി ഉല്‍പ്പാദനശേഷി 18 ദശലക്ഷം യൂണിറ്റാണ്.

web desk 3: