X
    Categories: Newsworld

9/11 ആവര്‍ത്തിക്കാതിരിക്കാന്‍ ട്രംപ് ജയിക്കണം; ബിന്‍ ലാദന്റെ മരുമകള്‍

 

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ അനുകൂലിച്ച് ഉസാമ ബിന്‍ലാദന്റെ മരുമകള്‍ നൂര്‍ ബിന്‍ ലാഡിന്‍. ട്രംപ് ഭരണം തുടരേണ്ടത് ലോക നന്മക്ക് ആവശ്യമാണെന്ന് നൂര്‍ ബിന്‍ പറഞ്ഞു. ലോകത്ത് വര്‍ധിച്ചു വരുന്ന തീവ്രവാദത്തെ ചെറുക്കാന്‍ ട്രംപിന്റെ കീഴില്‍ അമേരിക്കക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറയുന്നു.

ട്രംപിനെ തന്നെ വീണ്ടും തിരഞ്ഞെടുക്കണം. ട്രംപിന്റെ ദൃഢനിശ്ചയത്തെയാണ് താന്‍ ആരാധിക്കുന്നത്. അത് അമേരിക്കയുടെ മാത്രമല്ല, പാശ്ചാത്യ നാഗരികതയുടെയും ഭാവിക്ക് തന്നെ ആവശ്യമാണ്. കഴിഞ്ഞ 19 വര്‍ഷമായി യൂറോപ്പില്‍ നടന്ന എല്ലാ ഭീകരാക്രമണങ്ങള്‍ക്കും കാരണം റാഡിക്കലായുള്ള മുസ്ലീം മുന്നേറ്റങ്ങളാണെന്നാണ് നൂറിന്റെ വാദം. ഇവര്‍ യൂറോപ്യന്‍ സമൂഹത്തില്‍ പൂര്‍ണ്ണമായും നുഴഞ്ഞു കയറിയെന്നും നൂര്‍ കൂട്ടിച്ചേര്‍ക്കുന്നു.

തീവ്രവാദികളെ വേരോടെ പിഴുതെറിയുന്നതിലൂടെയും ആക്രമണത്തിന് മുതിരും മുമ്പ് വിദേശ ശക്തികളില്‍ നിന്നും അമേരിക്കയെയും ജനങ്ങളെയും ട്രംപിന് സംരക്ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പലവട്ടം തെളിയിച്ചിട്ടുണ്ട്. ട്രംപ് തന്നെയാണ് വീണ്ടും അമേരിക്കയുടെ തലപ്പത് വരേണ്ടതെന്ന് നൂര്‍ ബിന്‍ ലാദന്‍ വിശ്വസിക്കുന്നു. മിനസോട്ടയിലെ അമേരിക്കന്‍ പ്രതിനിധിയായ ഇല്‍ഹാന്‍ അബ്ദുല്ലഹി ഒമര്‍ എന്ന സ്ത്രീയെ തള്ളിപ്പറയുകയും ചെയ്തു അവര്‍. സ്വന്തം രാജ്യത്തെ തള്ളിപ്പറയുകയാണ് ഇല്‍ഹാന്‍ ചെയ്യുന്നതെന്നും അവര്‍ പറയുന്നു.

ലാദന്‍ എന്നല്ല ലാഡിന്‍ എന്നാണ് തങ്ങളുടെ കുടുംബപ്പേര് എന്നാണ് നൂര്‍ പറയുന്നത്. എല്ലാ കാലത്തും താന്‍ ട്രംപിനെ മാത്രം പിന്തുണയ്ക്കും. മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും അടുത്ത സ്ഥാനാര്‍ത്ഥി ബൈഡനും ഐഎസ്‌ഐഎസ്സിന് പൂര്‍ണ്ണ ശക്തി നേടാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ മാത്രമേ കാഴ്ച വെച്ചിട്ടുള്ളു/വെയ്ക്കുകയുള്ളു എന്നാണ് നൂറിന്റെ വാദം.

ബിന്‍ ലാദന്റെ തലമുറയാണെങ്കിലും, സ്വിറ്റ്‌സര്‍ലാന്റിലാണ് ജീവിക്കുന്നതെങ്കിലും താന്‍ ഒരു ‘അമേരിക്കന്‍ അറ്റ് ഹാര്‍ട്ട്’ ആണെന്നും തന്റെ കുട്ടിക്കാലം മുതല്‍ കിടപ്പുമുറിയില്‍ അമേരിക്കന്‍ പതാക ഇപ്പൊഴും സൂക്ഷിക്കുന്നുണ്ടെന്നും നൂര്‍ പറയുന്നു. മൂന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ അമ്മയോടൊപ്പം പതിവായി താന്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നെന്നും നൂര്‍ കൂട്ടിച്ചേര്‍ക്കുന്നു.

web desk 1: