Connect with us

News

9/11 ആവര്‍ത്തിക്കാതിരിക്കാന്‍ ട്രംപ് ജയിക്കണം; ബിന്‍ ലാദന്റെ മരുമകള്‍

ട്രംപ് ഭരണം തുടരേണ്ടത് ലോക നന്മക്ക് ആവശ്യമാണെന്ന് നൂര്‍ ബിന്‍ പറഞ്ഞു. ലോകത്ത് വര്‍ധിച്ചു വരുന്ന തീവ്രവാദത്തെ ചെറുക്കാന്‍ ട്രംപിന്റെ കീഴില്‍ അമേരിക്കക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറയുന്നു

Published

on

 

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ അനുകൂലിച്ച് ഉസാമ ബിന്‍ലാദന്റെ മരുമകള്‍ നൂര്‍ ബിന്‍ ലാഡിന്‍. ട്രംപ് ഭരണം തുടരേണ്ടത് ലോക നന്മക്ക് ആവശ്യമാണെന്ന് നൂര്‍ ബിന്‍ പറഞ്ഞു. ലോകത്ത് വര്‍ധിച്ചു വരുന്ന തീവ്രവാദത്തെ ചെറുക്കാന്‍ ട്രംപിന്റെ കീഴില്‍ അമേരിക്കക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറയുന്നു.

ട്രംപിനെ തന്നെ വീണ്ടും തിരഞ്ഞെടുക്കണം. ട്രംപിന്റെ ദൃഢനിശ്ചയത്തെയാണ് താന്‍ ആരാധിക്കുന്നത്. അത് അമേരിക്കയുടെ മാത്രമല്ല, പാശ്ചാത്യ നാഗരികതയുടെയും ഭാവിക്ക് തന്നെ ആവശ്യമാണ്. കഴിഞ്ഞ 19 വര്‍ഷമായി യൂറോപ്പില്‍ നടന്ന എല്ലാ ഭീകരാക്രമണങ്ങള്‍ക്കും കാരണം റാഡിക്കലായുള്ള മുസ്ലീം മുന്നേറ്റങ്ങളാണെന്നാണ് നൂറിന്റെ വാദം. ഇവര്‍ യൂറോപ്യന്‍ സമൂഹത്തില്‍ പൂര്‍ണ്ണമായും നുഴഞ്ഞു കയറിയെന്നും നൂര്‍ കൂട്ടിച്ചേര്‍ക്കുന്നു.

തീവ്രവാദികളെ വേരോടെ പിഴുതെറിയുന്നതിലൂടെയും ആക്രമണത്തിന് മുതിരും മുമ്പ് വിദേശ ശക്തികളില്‍ നിന്നും അമേരിക്കയെയും ജനങ്ങളെയും ട്രംപിന് സംരക്ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പലവട്ടം തെളിയിച്ചിട്ടുണ്ട്. ട്രംപ് തന്നെയാണ് വീണ്ടും അമേരിക്കയുടെ തലപ്പത് വരേണ്ടതെന്ന് നൂര്‍ ബിന്‍ ലാദന്‍ വിശ്വസിക്കുന്നു. മിനസോട്ടയിലെ അമേരിക്കന്‍ പ്രതിനിധിയായ ഇല്‍ഹാന്‍ അബ്ദുല്ലഹി ഒമര്‍ എന്ന സ്ത്രീയെ തള്ളിപ്പറയുകയും ചെയ്തു അവര്‍. സ്വന്തം രാജ്യത്തെ തള്ളിപ്പറയുകയാണ് ഇല്‍ഹാന്‍ ചെയ്യുന്നതെന്നും അവര്‍ പറയുന്നു.

ലാദന്‍ എന്നല്ല ലാഡിന്‍ എന്നാണ് തങ്ങളുടെ കുടുംബപ്പേര് എന്നാണ് നൂര്‍ പറയുന്നത്. എല്ലാ കാലത്തും താന്‍ ട്രംപിനെ മാത്രം പിന്തുണയ്ക്കും. മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും അടുത്ത സ്ഥാനാര്‍ത്ഥി ബൈഡനും ഐഎസ്‌ഐഎസ്സിന് പൂര്‍ണ്ണ ശക്തി നേടാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ മാത്രമേ കാഴ്ച വെച്ചിട്ടുള്ളു/വെയ്ക്കുകയുള്ളു എന്നാണ് നൂറിന്റെ വാദം.

ബിന്‍ ലാദന്റെ തലമുറയാണെങ്കിലും, സ്വിറ്റ്‌സര്‍ലാന്റിലാണ് ജീവിക്കുന്നതെങ്കിലും താന്‍ ഒരു ‘അമേരിക്കന്‍ അറ്റ് ഹാര്‍ട്ട്’ ആണെന്നും തന്റെ കുട്ടിക്കാലം മുതല്‍ കിടപ്പുമുറിയില്‍ അമേരിക്കന്‍ പതാക ഇപ്പൊഴും സൂക്ഷിക്കുന്നുണ്ടെന്നും നൂര്‍ പറയുന്നു. മൂന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ അമ്മയോടൊപ്പം പതിവായി താന്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നെന്നും നൂര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

മെസ്സി അവതരിച്ചു; മെക്‌സിക്കോയെ രണ്ടു ഗോളിന് തകര്‍ത്ത് അര്‍ജന്റീന

ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്.

Published

on

ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്സിക്കോയ്ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ.

എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍.

 

Continue Reading

News

ഡെന്മാര്‍ക്കിനേയും വീഴ്ത്തി; ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍

പന്ത് കൈവശം വയ്ക്കുന്നതില്‍ ഇരു ടീമുകളും തുല്യരായിരുന്നെങ്കിലും ഫ്രാന്‍സിന്റെ പോരാട്ടം ഒരുപടി മുന്‍പിലായിരുന്നു.

Published

on

ലോകകപ്പില്‍ വിജയകുതിപ്പ് തുടര്‍ന്ന് ഫ്രാന്‍സ്. ഡെന്മാര്‍ക്കിനെതിരെയുള്ള പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഫ്രാന്‍സ് വിജയിച്ചു.

ഫ്രാന്‍സ് സൂപ്പര്‍താരം കിലിയന്‍ എംബാപ്പയാണ് ഫ്രാന്‍സിനു വേണ്ടി രണ്ടു ഗോളുകളും നേടിയത്. ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. 61ാം മിനുട്ടിലാണ് ആദ്യ ഗോള്‍ ഫ്രാന്‍സ് നേടുന്നത്. എന്നാല്‍ ഈ സന്തോഷം അധികം നീണ്ടു നിന്നില്ല. 68ാം മിനിറ്റില്‍ ഡെന്മാര്‍ക്കിന്റെ ക്രിസ്റ്റെന്‍സന്റെ ഗോളിലൂടെ അവര്‍ തിരിച്ചടിച്ചു. എന്നാല്‍ 86ാം മിനിറ്റില്‍ എംബാപ്പ അതിന് പകരം ചോദിച്ചു. പന്ത് കൈവശം വയ്ക്കുന്നതില്‍ ഇരു ടീമുകളും തുല്യരായിരുന്നെങ്കിലും ഫ്രാന്‍സിന്റെ പോരാട്ടം ഒരുപടി മുന്‍പിലായിരുന്നു.

Continue Reading

News

ലാ..ലിബെര്‍തേ..ലാ..ലിബെര്‍തേ…. പോരാട്ട ഗീതങ്ങളാല്‍ സംഗീത സാന്ദ്രമാവുന്ന സൂഖിലെ പാതിര

ഉറങ്ങാത്ത സൂഖ് വാഖിഫ് കാണാന്‍ കഴിഞ്ഞ ദിവസം വീണ്ടുമെത്തിയതായിരുന്നു. അര്‍ധരാത്രി രണ്ടര മണി പിന്നിട്ടിട്ടും എങ്ങും ആരവങ്ങള്‍. വിവിധ രാജ്യക്കരായ ഫുട്ബോള്‍ ആരാധകര്‍ കൊടികളുമായി നൃത്തം ചെയ്യുന്നു..

Published

on

ദോഹ ദവാര്‍

അശ്റഫ് തൂണേരി

ദോഹ:ഉറങ്ങാത്ത സൂഖ് വാഖിഫ് കാണാന്‍ കഴിഞ്ഞ ദിവസം വീണ്ടുമെത്തിയതായിരുന്നു. അര്‍ധരാത്രി രണ്ടര മണി പിന്നിട്ടിട്ടും എങ്ങും ആരവങ്ങള്‍. വിവിധ രാജ്യക്കരായ ഫുട്ബോള്‍ ആരാധകര്‍ കൊടികളുമായി നൃത്തം ചെയ്യുന്നു.. മുദ്രാവാക്യങ്ങള്‍.. കൈയ്യില്‍ കൊണ്ടു നടക്കുന്ന മൈക്കില്‍ പാട്ടുപാടുന്നവരും റെക്കോര്‍ഡിട്ട് താളത്തില്‍ തുള്ളുന്നവരും. റസ്റ്റോറന്റുകളിലേയും കോഫി ഷോപ്പുകളിലേയും നടപ്പാതയിലെ ഇരിപ്പിടങ്ങളില്‍ രുചിയാസ്വദിക്കുന്നവരുടേയും ഹുക്ക നീട്ടിവലിക്കുന്നവരേയും നീണ്ടനിര.

കൈക്കുഞ്ഞുമായുള്ളവരുള്‍പ്പെടെ സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാം ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഏറ്റവും പഴക്കം ചെന്ന ഹോട്ടലായ ബിസ്മില്ല ഹോട്ടലിനരികെയെത്തിയപ്പോഴാണ് ഒരേ താളത്തില്‍ പാട്ടും ഏറ്റുപാടലും കേട്ടത്. ബിസ്മില്ലയും പിന്നിട്ട് മുശൈരിബ് ഭാഗത്തേക്ക് പോവുമ്പോള്‍ കോര്‍ണറിലായുള്ള ദി വില്ലേജ് ഹോട്ടലിന്റെ അരികുഭിത്തിയില്‍ കയറി നിന്ന കുറേ ചെറുപ്പക്കാര്‍ അള്‍ജീരിയ, തുനീഷ്യ, മൊറോക്കോ, ഫലസ്തീന്‍ പതാകകള്‍ വീശുന്നുണ്ട്. അവരും ഇടവഴി മുഴുവന്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന യുവാക്കളും യുവതികളും ഒരുമിച്ചു പാടുകയാണ്. ലാ..ലിബെര്‍തേ..ലാ..ലിബെര്‍തേ…. നമ്മിലും ആവേശം ജനിപ്പിക്കുന്ന വരികള്‍. ഒന്ന് നിന്നു. പാടുന്നവരും ഏറ്റുപാടുന്നവരും ഏറിക്കൊണ്ടേയിരുന്നു. പാട്ടിലെ വരികളറിയാന്‍ താത്പര്യം ഏത് കേള്‍വിക്കാരനും തോന്നും. അടുത്തുണ്ടായിരുന്ന അറബ് വംശജനെന്ന് തോന്നിയ യുവാവിനോട് ഈ പാട്ട്…. എന്നൊരു സംശയം

പറയേണ്ട താമസം അയാള്‍: ഇതൊരു സ്വാതന്ത്ര്യപ്പോരാട്ട ഗാനമാണ്. 2019-ല്‍ അള്‍ജീരിയ ആവേശത്തോടെ ഏറ്റെടുത്ത ഗാനം. സൂള്‍കിംഗ് എന്ന് വിളിപ്പേരുള്ള അള്‍ജീരിയന്‍ യുവഗായകനും റാപ്പറുമായ അബ്ദുര്‍റഊഫ് ദെറാദ്ജിയാണ് പാടുന്നത്. പാരീസില്‍ രേഖകളില്ലാതെ അഭയാര്‍ത്ഥിയായി താമസിക്കുകയാണ് സൂള്‍കിംഗ്. അള്‍ജീരിയന്‍ തെരുവുകളിലെ സമരപോരാട്ടങ്ങളില്‍ ഉയര്‍ന്നുകേട്ട ഈ ഗാനം ഭരണാധികാരി അബ്ദുല്‍അസീസ് ബൂത്തെഫല്‍ക്കയെ രാജിയിലേക്ക് പ്രേരിപ്പിച്ച ഒരു കലാവിഷ്‌കാരം കൂടിയായി മാറിയതോടെ കൂടുതല്‍ ജനകീയമായി. 2019 മാര്‍ച്ചില്‍ യൂടുബില്‍ അപ്ലോഡ് ചെയ്ത ഈ ഗാനം കോടിക്കണക്കിനു പേര്‍ ഇതിനം കാണുകയും കേള്‍ക്കുകയും ചെയ്തു. (339,136,156 കാഴ്ചക്കാര്‍). അള്‍ജീരിയന്‍ ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലെ സംഗീത ബാന്റായ ഔലെദ് എല്‍ ബഹ്ദ്ജ എന്ന ഗ്രൂപ്പില്‍ നിന്നുള്ള ഒരു ഗാനമാണിത്. കുറച്ചുവരികള്‍ അവര്‍ക്ക് വേണ്ടി സൂള്‍കിംഗ് ഫ്രഞ്ചില്‍ എഴുതുകയായിരുന്നു. ലാലിബെര്‍തെയെന്നാല്‍ സ്വാതന്ത്ര്യം. അവസാന ഭാഗത്ത് അറബ് വരികളും ഇടകലരുന്നു. ഫുട്ബോള്‍ ആവേശത്തിനായി രചിച്ച് ഈണം പകര്‍ന്ന ആ പാട്ട് പിന്നീട് സമരഗാനമായി മധ്യപൂര്‍വ്വേഷ്യയെ പിടിച്ചുകുലുക്കി. വീണ്ടും ഫുട്ബോള്‍ ആവേശഗാനമായി, സമരപോരാട്ട വീര്യമായി ഖത്തറിലെത്തിയിരിക്കുന്നു.സൂഖ് വാഖിഫിന്റെ ഇടനാഴികളില്‍… ലാ..ലിബെര്‍തേ..ലാ..ലിബെര്‍തേ.. പാടുമ്പോള്‍ അറബ് ദേശക്കാര്‍ക്കൊപ്പം ഏറ്റുപാടുന്നവര്‍ രാജ്യാതിര്‍ത്തിയില്ലാത്തവരാണ്. ഫുട്ബോള്‍ മാത്രം അതിരുകണ്ടവര്‍.

Continue Reading

Trending