കാസര്‍കോട്: ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള തൈവളപ്പ് പാണളത്ത് മിഥിലാജ്, ഭാര്യ സാജിദ, മകന്‍ സഹദ് എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്ദിര നഗറില്‍ തയ്യല്‍ക്കട നടത്തുകയായിരുന്നു മിഥിലാജും ഭാര്യ സാജിദയും. ഇവര്‍ക്ക് സാമ്പത്തികബാധ്യത ഉണ്ടായിരുന്നതായും സൂചനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.