മുംബൈ: സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടി റിയ ചക്രവര്‍ത്തി അറസ്റ്റിലായി. തുടര്‍ച്ചയായി മൂന്നുദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് റിയ ചക്രവര്‍ത്തിയെ നാര്‍ക്കോട്ടിക് ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്.
താന്‍ തെറ്റുകാരി അല്ലെന്നും അറസ്റ്റിന് തയാറാണെന്നും നേരത്തെ റിയ പ്രതികരിച്ചിരുന്നു.

സ്‌നേഹത്തിന്റെ പേരില്‍ വേട്ടയാടുകയാണെന്നും നടി പറഞ്ഞു. നിരപരാധി ആയതിനാലാണ് ഇതുവരെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതിരുന്നതെന്നും റിയ ചോദ്യം ചെയ്യലിന് പോകുന്നതിന് മുന്‍പ് പറഞ്ഞിരുന്നു. കസ്റ്റഡിയിലുള്ള സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി, സുശാന്തിന്റെ മാനേജറായിരുന്ന സാമുവേല്‍ മിരാന്‍ഡ എന്നിവരോടൊപ്പവും റിയയെ ചോദ്യം ചെയ്തിരുന്നു. ഇരുവരും നടിക്കെതിരെ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. റിയയുടെ ഫോണിലെ വാട്‌സാപ് ചാറ്റുകളില്‍ ലഹരിമരുന്ന് ഇടപാടിന് തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്.

ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. പൊരുത്തക്കേടുകളുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സുശാന്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എയിംസില്‍ നിന്നുള്ള വിദഗ്ധസംഘം പരിശോധിച്ചിരുന്നു.