മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടി റിയ ചക്രവര്‍ത്തിക്ക് ജാമ്യം. മുംബൈ ഹൈക്കോടതിയാണ് റിയക്ക് ജാമ്യം അനുവദിച്ചത്. സഹോദരന്‍ ഷോവിക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

സെപ്റ്റംബര്‍ നാലിന് അറസ്റ്റിലായ ഷോവിക് നവി മുംബൈ തലോജ ജയിലിലും, എട്ടിന് അറസ്റ്റിലായ റിയ ബൈക്കുള ജയിലിലുമാണ്.
സുശാന്തിന്റെ മരണം കൊലപാതകമല്ലെന്ന് എയിംസ് ഫൊറന്‍സിക് സംഘവും, ലഹരിക്കേസും നടന്റെ മരണവും തമ്മില്‍ വലിയ ബന്ധമില്ലെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും വ്യക്തമാക്കിയിരിക്കെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു റിയയുടെ കുടുംബം. ലഹരിക്കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 20 വരെ നീട്ടിയിരുന്നു.