X

മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ അറസ്റ്റ് ചെയ്താല്‍ കൂടുതല്‍ തെളിവുകള്‍ പുറത്താകും: ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ സ്വപ്ന

ബംഗളൂരു: മുഖ്യമന്ത്രിക്കെതിരെ പുതിയ ആരോപണവുമായി സ്വപന സുരേഷ് വീണ്ടും. ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വലിയ ആരോപണവുമായി സ്വപ്‌ന വീണ്ടു വന്നിരിക്കുന്നത്. കേരളം മുഴുവന്‍ വിറ്റുതുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും ശ്രമിച്ചുവെന്നാണ് സ്വപ്‌നയുടെ ആരോപണം. താന്‍ നല്‍കിയ തെളിവുകള്‍ക്ക് ശേഷമാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തതെന്നും എന്തുവില കൊടുത്തും സത്യം പുറത്തുകൊണ്ടുവരുമെന്നും സ്വപന പറഞ്ഞു.

മുഖ്യമന്ത്രിയുടെ സെക്രട്ടറി സിഎം രവീന്ദ്രനെ അറസ്റ്റ് ചെയ്താല്‍ കൂടുതല്‍ സത്യം പുറത്തുവരുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. സിഎം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടേതുള്‍പ്പടെയുള്ള തട്ടിപ്പുകള്‍ പുറത്തുവരും. വീണമാഡം, കമലാ മാഡം, ചീഫ് മിനിസ്റ്റര്‍, അദ്ദേഹത്തിന്റെ മകന്‍, സിഎം രവീന്ദ്രന്‍, കോണ്‍ഫിഡന്‍ഷ്യല്‍ സെക്രട്ടറി റെസി ഉണ്ണി ഇവരെല്ലാം ഇതിനൊക്കെ ഉത്തരം പറയേണ്ടിവരും’ സ്വപ്‌ന സുരേഷ് പറഞ്ഞു.

ബിരിയാണി ചെമ്പ്, മുഖ്യമന്ത്രി ബാഗേജ്, ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനം എല്ലാം പുറത്ത് വരും. യുഎഇയില്‍ ബാക്കിയുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് മുഖ്യമന്ത്രിയുടെ മകനാണ്. വാങ്ങിക്കുന്ന ശമ്പളത്തിനായി അനുസരിക്കുക മാത്രമാണ് ഞാന്‍ചെയ്തത്. അതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ശിവശങ്കറുമായി ഒരു പ്രത്യേക ബന്ധമുള്ളത് കൊണ്ട് എതിര്‍ക്കാന്‍ പറ്റിയില്ല. ഞാനും ഇതില്‍ പ്രതിയായലേ ഈ കേസ് മുന്നോട്ട് പോകുകയുള്ളു. സ്വപന കൂട്ടിച്ചേര്‍ത്തു.

webdesk13: