X

സൈക്കിള്‍ ഓടിക്കണമെങ്കില്‍ ഇനി ഹെല്‍മെറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: സൈക്കിള്‍ യാത്ര ചെയ്യുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു മോട്ടോര്‍ വാഹന വകുപ്പ്. സൈക്കിള്‍ യാത്രികര്‍ കൂടുതലായി റോഡ് അപകടങ്ങള്‍ക്ക് ഇരയാകുന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പുറപ്പെടുവിച്ചു.

രാത്രി യാത്ര നടത്തുന്നവര്‍ നിര്‍ബന്ധമായും സൈക്കിളില്‍ റിഫ്‌ളക്ടറുകള്‍ ഘടിപ്പിക്കണം. മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. യാത്രികര്‍ ഹെല്‍മെറ്റ്, റി#ക്ടിവ് ജാക്കറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. അമിത വേഗത്തില്‍ സൈക്കിള്‍ സവാരി നടത്തരുത്. സൈക്കിള്‍ പൂര്‍ണമായി സുരക്ഷിതമാണെന്നും മറ്റു തകരാറുകള്‍ ഇല്ലെന്നും ഉറപ്പാക്കണം.

web desk 3: