X

സിനിമാമേളയില്‍ കേസും തര്‍ക്കവും; പ്രശ്‌നക്കാര്‍ പാസില്ലാത്തവരാണെന്ന് സംഘാടകര്‍

തിരുവനന്തപുരം :തലസ്ഥാനത്ത് നടന്നുവരുന്ന ഇരുപത്തേഴാമത് ചലച്ചിത്രമേളയില്‍ പാസില്ലാതെപ്രശ്‌നമുണ്ടാക്കാനായി വന്നവരുണ്ടെന്ന് പൊലീസ്. കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ച മമ്മൂട്ടിചിത്രം നന്‍പകല്‍ നേരത്ത്മയക്കം എന്ന ചിത്രത്തിന്റെ റിസര്‍വേഷനോ പാസ് പോലുമോ ഇല്ലാതെ എത്തിയവരാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് കേസെടുത്തിരിക്കുകയാണ്. പൊലീസ് മര്‍ദനമേറ്റതായി പെണ്‍കുട്ടി പരാതിപ്പെട്ടു.
എന്നാല്‍ പാസെടുത്തിട്ടും സിനിമ കാണാന്‍ കഴിയാത്തവരാണ് പ്രതിഷേധിച്ചതെന്നാണ ്പ്രതിനിധികള്‍ പറയുന്നത്. സീറ്റിംഗ് ശേഷിയുടെ മൂന്നിരട്ടി പാസ് നല്‍കിയതും ഔദ്യോഗികമെന്ന നിലയില്‍ റിസര്‍വേഷനില്ലാതെ പലര്‍ക്കും പ്രവേശനം നല്‍കിയതുമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പലരും പറയുന്നത്. തുടക്ം മുതല്‍തന്നെ ഈ പരാതി നിലനിന്നിരുന്നു.
13500 പേര്‍ക്കാണ് പാസ് നല്‍കിയിരിക്കുന്നത്. പ്രവേശനം നിശാഗന്ധി പൊതുവേദിയിലടക്കം 6500 മാത്രവും. ഇതാണ് അടിസ്ഥാനപ്രശ്‌നം.
ഇത് പരിഗണിക്കാതെയാണ് സംഘാടകര്‍ പരാതിയുമായിമുന്നോട്ടുവന്നത്. എന്നാല്‍ തങ്ങള്‍ പൊലീസിനോട് പരാതിപ്പെട്ടിട്ടില്ലെന്നാണ് സംഘടാകരിലൊരാളായ സംവിധായകന്‍ രഞ്ജിത് പറയുന്നത്. വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചെത്തിയതാണ് പ്രശ്‌നമെന്നും സംഘാടകര്‍ പരാതിപ്പെടുന്നു.സ്വതന്ത്രമായി സിനിമ കാണാനും സംവദിക്കാനുമുള്ള അവസരമായാണ് പലരും മേളയെ കാണുന്നതെങ്കിലും ചെറുന്യൂനപക്ഷം അരാജകത്വവാദികളായി പ്രശ്‌നം മനപൂര്‍വം സൃഷ്ടിക്കുകയാണെന്ന് ഇവര്‍ പറയുന്നു.

web desk 3: