X

ഇലന്തൂര്‍ നരബലി: ആദ്യകൊലപാതകത്തിന്റെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിയില്‍ ആദ്യ കൊലപാതകമായ റോസ്‌ലിന്റെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ അറസ്റ്റിലായി 89 ാമത്തെ ദിവസമാണ് എറണാകുളം റൂറല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടാമത്തെ കൊലപാതകം തമിഴ് സ്ത്രീയായ പത്മയുടെതാണ്. പത്മയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയാണ് നരബലിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്ത പുറംലോകത്തെത്തുന്നത്.

ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ റോസ്‌ലിയെ എത്തിച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് വേവിച്ച് കഴിച്ചുവെന്നതാണ് കേസ്. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് കേസെന്നും കുറ്റപത്രത്തില്‍ പറയുന്നു. മാംസം പുറത്ത് വില്‍പ്പന നടത്തിയാല്‍ നല്ല വിലകിട്ടുമെന്ന് ഷാഫി പറഞ്ഞതായും കുറ്റപത്രത്തില്‍ ആരോപണമുണ്ട്.

ഷാഫി, ഭഗവല്‍ സിങ്, ഭഗവല്‍ സിങ്ങിന്റെ ഭാര്യ ലൈല എന്നിവരാണ് റോസ്‌ലിയുടെ കേസിലെ പ്രതികള്‍. കൊലപാതകം, കൂട്ടബലാത്സംഗം, കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെയുള്ള തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവ് നശിപ്പിക്കല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

webdesk13: