X

ബംഗാളില്‍ യുവതികളെ മര്‍ദിച്ച് അര്‍ധനഗ്‌നരാക്കി നടത്തിച്ചു; 5 പേര്‍ കസ്റ്റഡിയില്‍

പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ രണ്ട് യുവതികളെ ഒരുകൂട്ടം സ്ത്രീകള്‍ ക്രൂരമായി മര്‍ദിച്ച് അര്‍ധനഗ്‌നരായി നടത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. ക്രൂരമര്‍ദനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മാല്‍ഡയിലെ പകുഹത് മേഖലയില്‍ 4 ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. സമീപത്തെ കടകളില്‍ യുവതികള്‍ മോഷണശ്രമം നടത്തിയതോടെ കടയുടമകളായ സ്ത്രീകള്‍ ഇവരെ പിടികൂടി മര്‍ദിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. മര്‍ദനമേറ്റ രണ്ട് യുവതികളും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. മര്‍ദനത്തെക്കുറിച്ച് അവരോ മോഷണ ശ്രമത്തെക്കുറിച്ച് കടയുടമകളോ പരാതി നല്‍കിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ക്രൂര മര്‍ദനത്തിന്റെ വീഡിയോ ശനിയാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ വലിയ പ്രതിഷേധവും ഉയര്‍ന്നു.

webdesk13: