വയനാട് മാനന്തവാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ബസ്സില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മെസൂര്‍ സ്വദേശി ആനന്ദാണ് അപകടത്തില്‍ മരിച്ചത്.
മാനന്തവാടി ബാവലി റോഡില്‍ വെച്ച് നിയന്ത്രണം തെറ്റിയ ബൈക്ക് ബസ്സിനടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.