X

തിരൂരില്‍ ബിരിയാണിയില്‍ കോഴിത്തല കണ്ട സംഭവം; 75,000 രൂപ പിഴയിട്ട് കോടതി

തിരൂരില്‍ ബിരിയാണിയില്‍ കോഴിത്തല കണ്ട സംഭവത്തില്‍ ആര്‍.ഡി.ഒ കോടതി 75,000 രൂപ പിഴയിട്ടു. നവംബര്‍ അഞ്ചിനാണ് തിരൂര്‍ പി.സി പടിയിലെ കളരിക്കല്‍ പ്രതിഭക്ക് ഓഡര്‍ ചെയ്ത ബിരിയാണിയില്‍ കോഴിത്തല കിട്ടിയത്. പരാതിയെ തുടര്‍ന്ന് മുത്തൂരിലെ പൊറാട്ട സ്റ്റാള്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ പരിശോധന നടത്തി അടച്ചു പൂട്ടിയിരുന്നു.

ഭക്ഷ്യസുരക്ഷ എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്‍ഡ് കമ്മീഷണര്‍, ഭക്ഷ്യ സുരക്ഷ ഓഫീസര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയിരുന്നത്. മുത്തൂരിലെ പൊറോട്ട സ്റ്റാളില്‍ നിന്ന് നാല് ബിരിയാണിയാണ് അധ്യാപികയായ പ്രതിഭ ഓര്‍ഡര്‍ ചെയ്തിരുന്നത്. ഒരു പാക്കറ്റ് ബിരിയാണിയിലാണ് കോഴിത്തല കണ്ടത്. രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ച് കഴിഞ്ഞതിന് ശേഷം മൂന്നാമത്തെ പാര്‍സല്‍ പൊട്ടിച്ചപ്പോഴായിരുന്നു സംഭവം.

തിരൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കും പ്രതിഭ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തി ഹോട്ടല്‍ പൂട്ടിക്കുകയായിരുന്നു.

webdesk14: