X

അഭിഭാഷകനെ എസ്.ഐ അധിക്ഷേപിച്ച സംഭവം: പൊലീസ് മേധാവിയോട് വിശദീകരണം തേടി ഹൈക്കോടതി

കോടതി ഉത്തരവുമായെത്തിയ അഭിഭാഷകനെ എസ്.ഐ അധിക്ഷേപിച്ച സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം തേടി. സംസ്ഥാന പൊലീസ് മേധാവ് ജനുവരി 18ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിശദീകരണം നല്‍കാനാണ് നിര്‍ദേശം.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് നടപടി. പൊലീസിന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് സംഭവത്തില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചത്.

ആലത്തൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. അഭിഭാഷകനായ അക്വിബ് സുഹൈലും എസ്.ഐ റിനീഷും തമ്മിലാണ് പ്രശ്‌നമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടാന്‍ കോടതി ഉത്തരവുമായി സ്‌റ്റേഷനിലെത്തിയതായിരുന്നു അഭിഭാഷകന്‍.

വണ്ടി വിട്ടു തരാതിരിക്കാന്‍ പൊലീസ് ശ്രമിച്ചപ്പോഴാണ് പ്രശ്‌നമുണ്ടായതെന്ന് അഭിഭാഷകന്‍ പറയുന്നു. എന്നാല്‍, ഉത്തരവ് പരിശോധിക്കണമെന്ന് പറഞ്ഞതോടെ അഭിഭാഷകന്‍ കയര്‍ക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ആലത്തൂര്‍, ചിറ്റൂര്‍ പൊലീസ് സ്‌റ്റേഷനുകളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

webdesk14: