Indian Traditional Gold Necklace shot in studio light.

kerala

സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്; പവന് 320 രൂപ കൂടി

By webdesk17

June 05, 2025

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. തുടര്‍ച്ചയായ നാലാം ദിവസവും വില കൂടി. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 73,040 രൂപയും ഗ്രാമിന് 9130 രൂപയുമായി. ഇന്നലെ ഗ്രാമിന് 10ഉം പവന് 80ഉം രൂപ വര്‍ധിച്ചിരുന്നു. 72720 രൂപയായിരുന്നു പവന്‍ വില.

74320 രൂപയാണ് സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. 2025 ഏപ്രില്‍ 22നായിരുന്നു സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് പുതിയ ഉയരം കുറിച്ചത്.

ഈ മാസത്തെ സ്വര്‍ണവില: ജൂണ്‍ 1- 71,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

ജൂണ്‍ 2- 71600 (രാവിലെ)

ജൂണ്‍ 2- 72480 (ഉച്ച)

ജൂണ്‍ 3-72640

ജൂണ്‍ 4- 72720

ജൂണ്‍ 5- 73,040 (ഈ മാസത്തെ ഉയര്‍ന്ന വില)

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില അല്‍പം ഇടിവ് രേഖപ്പെടുത്തി. സ്?പോട്ട് ഗോള്‍ഡിന്റെ വില 0.2 ശതമാനമാണ് കുറഞ്ഞത്. ഔണ്‍സിന് 3,368 ഡോളറാണ് വില. യു.എസിന്റെ ചൈനയുമായും യുറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ബന്ധം വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.