X
    Categories: indiaNews

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തില്‍ വര്‍ധനവ്‌

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പുതിയ സ്വത്ത് വിവരങ്ങള്‍ പുറത്ത്. 2.23 കോടി രൂപയുടെ ബാങ്ക് നിക്ഷേപമാണ് മോദിക്കുള്ളത്. ഗാന്ധിനഗറിലെ ഭൂമി ദാനം ചെയ്തതോടെ സ്ഥാവര സ്വത്തുക്കളൊന്നും അദ്ദേഹത്തിനില്ല. സ്വന്തമായി വാഹനങ്ങളോ നിക്ഷേപങ്ങളോ മ്യുചല്‍ ഫണ്ടോ ഇല്ല. എന്നാല്‍, 1.73 ലക്ഷം വിലമതിക്കുന്ന നാല് സ്വര്‍ണ മോതിരങ്ങളുണ്ട്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 26.13 ലക്ഷത്തിന്റെ സ്ഥാവര സ്വത്തുക്കള്‍ വര്‍ധിച്ചു. മോദിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത പ്രകാരം 2022 മാര്‍ച്ച് 31 വരെ 2,23,82,504 രൂപയുടെ ആസ്തിയാണുള്ളത്. കൈവശമുള്ളത് 35,250 രൂപയും പോസ്റ്റ് ഓഫിസ് സേവിങ് ആയി 9,05,105 രൂപയും ഇന്‍ഷുറന്‍സ് പോളിസികളില്‍ 1,89,305 രൂപയുമാണുള്ളത്.

web desk 3: