X
    Categories: MoreViews

വാക്ക് പാലിച്ചു: പ്രതാപകാലം ഓര്‍മ്മിപ്പിച്ച് ധോനിയും യുവരാജും

മുബൈ: ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ മഹേന്ദ്ര സിങ് ധോണി അവസാനമായി ഇന്ത്യയെ നയിക്കുന്ന പരിശീലന മല്‍സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ക്യാപ്റ്റന്‍സി എന്ന സ്ഥാനഭാരം ഒഴിഞ്ഞ എംസ് ധോനിയും നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ യുവരാജും വന്‍ ഫോമിലായി. ഇംഗ്ലണ്ട് ഇലവനെതിരെ പരിശീലന മല്‍സരത്തിനിറങ്ങിയ ഇന്ത്യ എ ക്കായി മഹേന്ദ്ര സിങ് ധോണിയും (പുറത്താകാതെ 68) യുവരാജ് സിങ്ങും (56) ബാറ്റിങ് വെടിക്കെട്ട് ബാറ്റിങാണ് പുറത്തെടുത്തത്. ഇവര്‍ക്കൊപ്പം അമ്പാട്ടി റായിഡുവും കൂടി സെഞ്ച്വറിയുമായി വരവറിയിച്ചതോടെ ഇന്ത്യ എയ്ക്കെതിരായ സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ട് ഇലവന് വിജയലക്ഷ്യം 304 റണ്‍സായി.

മത്സരത്തിന് മുന്നേ യുവരാജ് പറഞ്ഞ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതായിരുന്നു ധോണിയുമായി ചേര്‍ന്ന യുവിയുടെ ബാറ്റിങ്. പഴയകാല പ്രതാപത്തോടെ ധോനിയേയും യുവിയേയും ഇനിയും ക്രീസില്‍ കാണാം എ്ന്നായിരുന്നു യുവിയുടെ വാക്ക്. 48 പന്തുകള്‍ നേരിട്ട യുവരാജ് സിങ് രണ്ടു സിക്‌സും ആറു ബൗണ്ടറിയുമുള്‍പ്പെടെ 56 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ 40 പന്തുകള്‍ നേരിട്ട ധോണി രണ്ടു സിക്‌സും എട്ടു ബൗണ്ടറിയുമായി 68 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആദ്യ വിക്കറ്റില്‍ 97 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സുമുള്‍പ്പെടെ 100 റണ്‍സെടുത്ത് റിട്ടയര്‍ ചെയ്ത അമ്പാട്ടി റായിഡുവിനും 84 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സുമുള്‍പ്പെടെ 63 റണ്‍സെടുത്ത ശിഖര്‍ ധവാനും ശേഷമാണ് യുവി-ധോനി വെടിക്കെട്ടിന് കളമൊരുങ്ങയത്.
ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം ഇന്ത്യയെ അവസാനമായി നയിക്കാനായി പരിശീലന മല്‍സരത്തിനിറങ്ങിയ ക്യാപ്റ്റന്‍ കൂളിന് കാണികളില്‍ നിന്നും വന്‍ സ്വീകരണമാണ് ലഭിച്ചത്.

chandrika: