X

കേപ്ടൗണില്‍ ചരിത്രം തിരുത്തി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 7 വിക്കറ്റ് വിജയം

മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും തനിനിറം പുറത്ത് കാണിച്ച സ്ഥിതിയാണ് ഇന്ന് കേപ്ടൗണ്‍ ടെസ്റ്റ് ഒന്നര ദിവസം കൊണ്ട് തീര്‍ത്ത് ടീം ഇന്ത്യ. ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ആദ്യ ഇന്നിങ്‌സില്‍ സിറാജിന്റെ ആറു വിക്കറ്റിനുശേഷം അഞ്ചു വിക്കറ്റുമായി ബുംറയാണ് രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ടെസ്റ്റ് മത്സരം കൂടിയാണ് ഇന്നത്തേത്.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് 13 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയെത്തി. ജയത്തോടെ പരമ്പര 1-1ന് സമനിലയിലായി. യശസ്വി ജയ്‌സ്വാള്‍ (23 പന്തില്‍ 28), ശുഭ്മന്‍ ഗില്‍ (11 പന്തില്‍ 10), വിരാട് കോലി (11 പന്തില്‍ 12) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടാം ഇന്നിങ്‌സില്‍ പുറത്തായ ബാറ്റര്‍മാര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (22 പന്തില്‍ 17), ശ്രേയസ് അയ്യര്‍ (ആറു പന്തില്‍ നാല്) എന്നിവര്‍ പുറത്താകാതെനിന്നു.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 36.5 ഓവറില്‍ 176 റണ്‍സെടുത്തു പുറത്തായിരുന്നു. രണ്ടാം ദിവസം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക ബാറ്റിങ് തുടങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ മുഹമ്മദ് സിറാജിനു മുന്നില്‍ കുടുങ്ങിയ ആതിഥേയരെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്തെറിഞ്ഞത് ജസ്പ്രീത് ബുമ്ര. 13.5 ഓവറുകള്‍ പന്തെറിഞ്ഞ ബുമ്ര 61 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റു വീഴ്ത്തി. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇതു മൂന്നാം തവണയാണ് ബുമ്ര അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തുന്നത്.

webdesk14: