X

ടി 20; ഇന്ത്യ ഇന്ന് നമീബിയക്കെതിരെ

ദുബായ്: ടി 20 ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്കിന്ന് അവസാന മത്സരം. നമീബിയക്കെതിരെ വൈകീട്ടാണ് മത്സരം. വിരാത് കോലിയുടെ നായകത്വത്തില്‍ ഇന്ത്യ കളിക്കുന്ന അവസാന മത്സരം കൂടിയാണിത്.

ഇന്നത്തെ മത്സരം പ്രസക്തമല്ലാത്തതിനാല്‍ ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങളെയാണ് ഇന്ന് കളിപ്പിക്കുക. പരിശീലകന്‍ രവി ശാസ്ത്രിയുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന അവസാന മത്സരംകൂടിയാണിത്.

അതിനിടെ ന്യൂസീലന്റിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിനെ നാളെ പ്രഖ്യാപിക്കും.

web desk 1: