X

ഇന്ത്യയും പാകിസ്താനും ആണവ വിവരങ്ങള്‍ കൈമാറി

ന്യൂഡല്‍ഹി: ഇരുരാഷ്ട്രങ്ങളിലെയും ആണവ സങ്കേതങ്ങളെ കുറിച്ച് ഇന്ത്യയും പാകിസ്താനും വിവരങ്ങള്‍ കൈമാറി. ഉഭയകക്ഷി ധാരണപ്രകാരം തുടര്‍ച്ചയായ 26-ാം വര്‍ഷമാണ് വിവരക്കൈമാറ്റം. ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം തടയുക എന്ന ലക്ഷ്യത്തോടെ 1988 ഡിസംബര്‍ 31നാണ് ഇരുകക്ഷികളും ഈ കരാരില്‍ ഒപ്പുവെച്ചത്. 1991 ജനുവരി ഏഴിന് കരാര്‍ പ്രാബല്യത്തില്‍ വന്നു. ഓരോ പുതുവര്‍ഷത്തിലുമാണ് തങ്ങളുടെ രാജ്യത്തെ ആണവ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇരുരാഷ്ട്രങ്ങളും കൈമാറുന്നത്.
ഇതുകൂടാതെ, മീന്‍പിടിത്തക്കാരടക്കം തങ്ങളുടെ രാജ്യത്ത് ജയിലില്‍ കഴിയുന്ന മറ്റു പൗരന്മാരുടെ വിവരവും കൈമാറിയിട്ടുണ്ട്. 2008 മെയ് 21 മുതലാണ് ഈ വിവരക്കൈമാറ്റത്തിന് തുടക്കമായത്. ജനുവരി ഒന്നിനെ കൂടാതെ എല്ലാ വര്‍ഷവും ജൂലൈ ഒന്നിനും ഇതുസംബന്ധിച്ചുള്ള പട്ടിക നയതന്ത്ര ഉദ്യോഗസ്ഥര്‍ പരസ്പരം കൈമാറാറുണ്ട്.

chandrika: