X

ഹോക്കിയില്‍ ആധിപത്യം തുടരാന്‍ ഇന്ത്യ; ഏഷ്യന്‍ ചാമ്പ്യന്‍സ് സെമിയില്‍ ഇന്ന് ജപ്പാനെ നേരിടും

ചെന്നൈ: പ്രാഥമിക റൗണ്ടില്‍ ചൈനയെയും മലേഷ്യയെയും ദക്ഷിണ കൊറിയയെയും പാക്കിസ്താനെയും തകര്‍ത്ത ഇന്ത്യയെ വിറപ്പിച്ചവര്‍ ജപ്പാന്‍ മാത്രമായിരുന്നു. ആ ജപ്പാനെതിരെ ഇന്ത്യ ഇന്ന് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെയില്‍ കളിക്കുന്നു. രാത്രി 8-30 നാണ് കളി.

ആദ്യ സെമിയില്‍ മലേഷ്യ ദക്ഷിണ കൊറിയക്കെതിരെ കളിക്കും. സ്ഥാന നിര്‍ണയ മല്‍സരത്തില്‍ പാക്കിസ്താനും ചൈനയും നേര്‍ക്കുനേര്‍ വരുന്നുണ്ട്. പ്രാഥമിക റൗണ്ടില്‍ 20 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത്് കരുത്ത് തെളിയിച്ചവരാണ് ഹര്‍മന്‍പ്രീത് സിംഗിന്റെ ഇന്ത്യ. ആദ്യ മല്‍സരത്തില്‍ ചൈനയെ 7-2 ല്‍ തോല്‍പ്പിച്ച ഇന്ത്യ മലേഷ്യക്കെതിരെ അഞ്ച് ഗോളുകളാണ് സ്‌ക്കോര്‍ ചെയ്തത്. പാക്കിസ്താന്‍ വലയില്‍ നാല് വട്ടം പന്ത് എത്തിച്ചു. കൊറിയക്കതിരെ 3-2ന് ജയിച്ചു. ജപ്പാനെതിരെ മാത്രമായിരുന്നു ആദ്യം പിറകോട്ട് പോയി പിന്നെ സമനില സ്വന്തമാക്കിയത്. ആ മല്‍സരത്തില്‍ പക്ഷേ 13 പെനാല്‍ട്ടി കോര്‍ണറുകള്‍ ഇന്ത്യ പാഴാക്കിയിരുന്നു.

ജപ്പാന്‍ ആകെ ഒരു മല്‍സരം മാത്രമാണ് ആദ്യ റൗണ്ടില്‍ ജയിച്ചത്. ജപ്പാനെതിരായ ആദ്യ മല്‍സരത്തിലെ പിഴവുകള്‍ തീര്‍ത്തായിരിക്കും ഇന്ന് ഇന്ത്യയുടെ ഗെയിമെന്ന് നായകന്‍ ഹര്‍മന്‍ വ്യക്തമാക്കി. ഗോള്‍ വലിയം കാക്കുന്നത് ശ്രീജേഷായിരിക്കും. ജുഗ്‌രാജ് ഉള്‍പ്പെടെയുള്ളവര്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയില്ല.

webdesk11: