X
    Categories: indiaNews

‘എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്തുതരില്ല’; മുസ്‌ലിംകളോട് ബി.ജെ.പി എം.എല്‍.എ

കര്‍ണാടക ബിജെപി എംഎല്‍എ പ്രീതം ഗൗഡയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശം വിവാദമാകുന്നു. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ലെന്ന അദ്ദേഹത്തിന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.

നിങ്ങള്‍ എന്നെ സഹായിച്ചില്ലെങ്കില്‍ നിങ്ങളെയും സഹായിച്ചിട്ട് ഒരു പ്രയോജനവും ഇല്ലെന്ന് ഞാന്‍ കരുതുന്നു, കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാതെ നിങ്ങള്‍ എന്നെ വഞ്ചിച്ചു, നിങ്ങള്‍ ഇനിയും ചതിച്ചാല്‍ ഞാനും അതുപോലെയായിരിക്കും വിവാദമായ പ്രസംഗത്തില്‍ പറയുന്നു.

web desk 3: