X

മാധ്യമ പ്രവര്‍ത്തകരുടെ വായ മൂടിക്കെട്ടാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് പൊതുമരാമത്ത് മന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന് ആരോപിച്ച് മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ശര്‍മയെ അറസ്റ്റു ചെയ്ത നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിട്ടയയ്ക്കുകയും ആരോപണ വിധേയനായ ഛത്തീസ്ഗഢ് മന്ത്രിക്കെതിരെ അന്വേഷണം നടത്തുകയും വേണമെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരുടെ വായ മൂടിക്കെട്ടാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നും ്അജയ് മാക്കന്‍ ആരോപിച്ചു.

പൊതുമരാമത്ത് മന്ത്രി രാജേഷ് കുമാറിനെതിരെ സെക്‌സ് ടേപ്പുകളുണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍, ഛത്തീസ്ഗഡ് പൊതുമരാമത്ത് മന്ത്രിയുടെ ലൈംഗിക അതിക്രമങ്ങളെപ്പറ്റി അന്വേഷണം നടത്തിയതിന്റെ പേരിലാണ് മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതെന്ന് കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിട്ടയയ്ക്കണമെന്നും ആരോപണ വിധേയനായ ഛത്തീസ്ഗഢ് മന്ത്രിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അജയ് മാക്കന്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന മന്ത്രിമാര്‍ അടക്കമുള്ളവര്‍ മാധ്യമ പ്രവര്‍ത്തകരെ പ്രസ്റ്റിറ്റിയൂട്ടുകളെന്ന് വിളിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെതന്നെ നിലപാടും മാധ്യമ പ്രവര്‍ത്തകരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മന്ത്രിക്കെതിരായ ഗുരുതര ആരോപണങ്ങളെക്കുറിച്ചാണ് മാധ്യമ പ്രവര്‍ത്തകന്‍ അന്വേഷണം നടത്തിയത്. എഡിറ്റേഴ്‌സ് ഗില്‍ഡില്‍ അംഗമായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ നേരിടുന്നത് ഇത്തരത്തിലാണെങ്കില്‍ സാധാരണ മാധ്യമ പ്രവര്‍ത്തകരുടെ അവസ്ഥ എന്താകുമെന്ന് അദ്ദേഹം ചോദിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ നിരവധി പേര്‍ സര്‍ക്കാരില്‍നിന്ന് ഭീഷണി നേരിടുകയാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് വിനോദ് വര്‍മയെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ സ്വന്തം വസതിയില്‍വെച്ച് രാജ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മന്ത്രിക്കെതിരെ കൃത്രിമ വീഡിയോ ടേപ്പുകളുണ്ടാക്കി എന്നാരോപിച്ച് മന്ത്രിയുടെ സഹായി നല്‍കിയ പരാതിയിന്‍ മേലായിരുന്നു് പൊലീസ അറസ്റ്റ്. നിരവധി സീഡികളും പെന്‍െ്രെഡവുകളും പൊലീസ് വിനോദ് വര്‍മയുടെ വീട്ടില്‍നിന്നും പിടിച്ചെടുത്തിരുന്നു.

എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ അംഗമായ വിനോദ് വര്‍മ, ഛത്തീസ്ഗഡ് ബി.ജെ.പി സര്‍ക്കാറിന്റെ മാധ്യമ പ്രവര്‍ത്തകുനേരെയുള്ള അക്രമസംഭവങ്ങളുടെ തെളിവുകള്‍ ശേഖരിച്ചു വരികയായിരുന്നു. അമര്‍ ഉജ്വലയുടെ മുന്‍ ഡിജിറ്റല്‍ എഡിറ്ററായ വിനോദവര്‍മ നിലവില്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണ്.

മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റില്‍ ബി.ജെ.പിക്കെതിരെ രൂക്ഷമായ പ്രതിഷേധമാണ് സംസ്ഥാനമെങ്ങും ഉയരുന്നത്‌

chandrika: