X
    Categories: Newsworld

യുഎസ് ജനപ്രതിനിധി സഭയിലേക്ക് വീണ്ടും രാജാ കൃഷ്ണമൂര്‍ത്തി; മൂന്നാമൂഴത്തിലും വിജയിച്ച ഇന്ത്യന്‍ വംശജന്‍

ന്യൂയോര്‍ക്ക്: ഇല്ലിനോയ്‌സില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാം തവണയും ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജനയാ രാജാ കൃഷ്ണമൂര്‍ത്തി. ഡെമോക്രാറ്റിക് ടിക്കറ്റിലാണ് കൃഷ്ണമൂര്‍ത്തിയുടെ ജയം. ന്യൂഡല്‍ഹിയില്‍ ജനിച്ച 47കാരനായ കൃഷ്ണമൂര്‍ത്തി ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ പ്രസ്റ്റണ്‍ നെല്‍സണെയാണ് പരാജയപ്പെടുത്തിയത്.

തമിഴ്‌നാട് സ്വദേശികളാണ് കൃഷ്ണമൂര്‍ത്തിയുടെ മാതാപിതാക്കള്‍. മറ്റു ഇന്ത്യന്‍ വംശജരായ അമി ബേര കാലിഫോര്‍ണിയയില്‍ നിന്ന് അഞ്ചാം തവണയും റാവു ഖന്ന കാലിഫോര്‍ണിയയില്‍ നിന്നു തന്നെ മൂന്നാം തവണയും ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നുണ്ട്.

വാഷിങ്ടണില്‍ നിന്ന് പ്രമീള ജയപാലനും മൂന്നാമതും ജനവിധി തേടുന്നു. അരിസോണയില്‍ നിന്ന് ഡോ ഹിരല്‍ ത്രിപനേനിയും മത്സരിക്കുന്നുണ്ട്. പ്രസിഡണ്ട് സ്ഥാനത്തേക്ക് കടുത്ത പോരാട്ടം നടക്കുന്ന യുഎസില്‍ പ്രസിഡണ്ട് ട്രംപിനേക്കാള്‍ നേരിയ മുന്‍തൂക്കം എതിര്‍ സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനുണ്ട്.

Test User: