X

ഇന്ത്യയില്‍ തങ്ങളുടെ നിക്ഷേപ പദ്ധതികള്‍ ശരിയായ ദിശയില്‍: സൗദി അറേബ്യ

‌ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരുമെന്നും രാജ്യത്ത് തങ്ങളുടെ നിക്ഷേപ പദ്ധതികള്‍ ശരിയായ ദിശയിലാണ് എന്നും സൗദി അറേബ്യ. പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഡല്‍ഹിയിലെ സൗദി അംബാസഡര്‍ സൗദ് ബിന്‍ മുഹമ്മദ് അല്‍ സാതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യം, മൈനിങ്ങ്, പെട്രോ കെമിക്കല്‍സ്, റിഫൈനറി തുടങ്ങിയ മേഖലയില്‍ നൂറു ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയെ തന്ത്രപ്രധാനമായ പങ്കാളിയും അടുത്ത സഹൃത്തും ആയാണ് സൗദി കാണുന്നത്. ഭീകരവിരുദ്ധ പോരാട്ടത്തിലും പ്രതിരോധ-സുരക്ഷാ കാര്യങ്ങളിലും സഹകരണം വര്‍ധിപ്പിക്കേണ്ടതുണ്ട്- അല്‍ സാതി പറഞ്ഞു.

പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച ഇന്ത്യയുടെ നടപടി ശ്ലാഘനീയമാണ്. ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന നിലയ്ക്ക് മഹാമാരിയുടെ സ്വാധീനത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഇന്ത്യയ്ക്കാകും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Test User: