X

ദഹനപ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ?

ദഹനപ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് പതിവ് പരാതിയാണ്. രോഗം എന്നൊന്നും പറയാന്‍കഴിയില്ലെങ്കിലും ഇത് നീണ്ടുനിന്നാല്‍ രോഗങ്ങളിലേക്ക് ചെന്നെത്താം. വയറ്റിലെ പ്രധാനഭാഗമാണ് ആമാശയം.ഇവിടേക്ക് അന്നനാളം വഴി ചെന്നെത്തുന്ന ഭക്ഷണം ചെറുകുടലും വന്‍കുടലും വഴിയാണ് ആമാശയത്തിലെത്തിച്ചേരുന്നത്. ഇവിടെവെച്ച് ദഹനരസം ചേര്‍ന്ന് ഭക്ഷണം ദഹിക്കുന്നു. ഇവയില്‍നിന്നുള്ള പോഷകഘടകങ്ങള്‍ വേര്‍തിരിച്ചെടുത്ത് ശരീരത്തിന്റെ ഊര്‍ജത്തിന് നല്‍കുകയാണ് ചെയ്യപ്പെടുന്നത്.

ദഹിക്കാന്‍ ശേഷിയുള്ള ആമാശയങ്ങള്‍ ഉള്ളവരില്‍ സാധാരണയായി ദഹനക്കേട് ഉണ്ടാവുന്നില്ല. ചില വ്യക്തികളില്‍ ദഹനം പതുക്കെയേ നടക്കൂ. ഇത്തരക്കാര്‍ കഴിവതും ദഹിക്കാന്‍ എളുപ്പം സാധ്യതയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കണം. ചോറ്, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയാണിവ. ഇവ ആറുമണിക്കൂര്‍കൊണ്ട് ദഹിക്കും. എന്നാല്‍ കട്ടിയായ മൈദകൊണ്ടുള്ള ഭക്ഷണം ദഹിക്കാന്‍ ഇതിന്റെ ഇരട്ടിസമയം എടുക്കും.
ശാരീരികമായി കഠിനാധ്വാനം ചെയ്യുന്നവരില്‍ എളുപ്പം ദഹിക്കുമെങ്കില്‍, ഓഫീസ് ജോലികള്‍ ചെയ്യുന്നവരില്‍ ദഹനം എളുപ്പം നടക്കില്ല. അവര്‍ കഴിവതും ഭക്ഷണം നിയന്തിച്ച് കഴിക്കുന്നതാണ ്‌നല്ലത്. ചൂടുള്ള ഭക്ഷണം യഥാസമയം കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. ഫ്രിഡ്ജില്‍ വെച്ചതും തണുപ്പുള്ളതുമായ ഭക്ഷണം ഒഴിവാക്കുക. ഫ്രിഡ്ജില്‍ വെച്ചവ ചൂടാക്കി കഴിച്ചാലും ദഹനപ്രശ്‌നമുണ്ടാകും. കഴിവതും ഫ്രഷ് ആയ ഭക്ഷണമേ കഴിക്കാവൂ.

മാംസം, മല്‍സ്യം എന്നിവയില്‍പോഷകാംശം കൂടുതലാണെങ്കിലും ദഹിക്കാന്‍ ബുദ്ധിമുട്ട് നേരിടും. ഇത് കണക്കിലെടുത്ത് കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് വയറ് വേദനയുണ്ടാകാനുള്ള കാരണങ്ങളിലൊന്ന് ദഹിക്കാത്ത ഭക്ഷണമാണ്. അവര്‍ക്ക് കഴിവതും ഭക്ഷണം ഉടച്ചുമാത്രം കൊടുക്കുക. ഓറഞ്ച്, മുന്തിരി, പപ്പായ, വാഴപ്പഴങ്ങള്‍ എന്നിവ കഴിവതും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഉറക്കം ഒഴിക്കുന്നതും ദഹനക്കേടുണ്ടാക്കും.
ഗ്യാസ്ട്രബിളിന് കാരണമാകുന്നതും ഈ ദഹനക്കേട് തന്നെ. ഇതിനായി പരമാവധി വെള്ളംകുടിക്കാനും മറക്കരുത്.

Chandrika Web: